---
title: "കണ്ണൂരിൽ നിന്ന്14 വിമാനങ്ങളിലായി 2030 തീർഥാടകർ ഹജ്ജിന് യാത്രതിരിച്ചു "
english_title: "Kannur airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124398/kannur-airport"
published_at: "2023-06-23T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64952d546c280_Screenshot_2023-06-23-10-50-52-64_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂരിൽ നിന്ന്14 വിമാനങ്ങളിലായി 2030 തീർഥാടകർ ഹജ്ജിന് യാത്രതിരിച്ചു 

> **Lead Summary:** **മട്ടന്നൂർ** : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഹജ്ജിന് യാത്രതിരിച്ചത് 14 വിമാനങ്ങളിലായി 2030 തീർഥാടകർ. വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30-ന് 145 യാത്രക്കാരുമായി കണ്ണൂരിൽനിന്നുള്ള അവസാനത്തെ ഹജ്ജ് വിമാനം ജിദ്ദയിലേക്ക് പുറപ്പെട്ടു. നാലിന് പുലർച്ചെയായിരുന്നു കണ്ണൂരിൽനിന്നുള്ള ആദ്യ ഹജ്ജ് സർവീസ്. എയർ ഇന്ത്യ എക്സ്പ്രസാണ് സർവീസ് നടത്തിയത്.

## Article Content

**മട്ടന്നൂർ** : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഹജ്ജിന് യാത്രതിരിച്ചത് 14 വിമാനങ്ങളിലായി 2030 തീർഥാടകർ. വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30-ന് 145 യാത്രക്കാരുമായി കണ്ണൂരിൽനിന്നുള്ള അവസാനത്തെ ഹജ്ജ് വിമാനം ജിദ്ദയിലേക്ക് പുറപ്പെട്ടു. നാലിന് പുലർച്ചെയായിരുന്നു കണ്ണൂരിൽനിന്നുള്ള ആദ്യ ഹജ്ജ് സർവീസ്. എയർ ഇന്ത്യ എക്സ്പ്രസാണ് സർവീസ് നടത്തിയത്.

795 പുരുഷൻമാരും 1235 സ്ത്രീകളുമാണ് കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോയത്. 13 സർവീസുകളാണ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും ജൂൺ 18-ന് ഒരു അധിക സർവീസ് നടത്തി. മൂന്നു വിമാനങ്ങളിൽ സ്ത്രീകൾ മാത്രമാണ് ഉൾപ്പെട്ടിരുന്നത്. കേരളം, കർണാടക സംസ്ഥാനങ്ങൾക്ക് പുറമേ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നും തീർഥാടകരുണ്ടായിരുന്നു.

വിമാനത്താവളത്തിലെ കാർഗോ കെട്ടിടത്തിൽ മികച്ച സൗകര്യങ്ങളാണ് തീർഥാടകർക്ക് ഒരുക്കിയിരുന്നത്.കുറ്റമറ്റരീതിയിൽ ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കാൻ കഴിഞ്ഞത് വിമാനത്താവളത്തിനും നേട്ടമാകുമെന്നാണ് പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124398/kannur-airport)