---
title: "ലഹരി വിരുദ്ധ ബോധല്‍ക്കരണം നടത്തി"
english_title: "Conducted anti-drug education"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124401/conducted-anti-drug-education"
published_at: "2023-06-23T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64952efd1b61b_Screenshot_2023-06-23-11-02-48-60_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ലഹരി വിരുദ്ധ ബോധല്‍ക്കരണം നടത്തി

> **Lead Summary:** **നടവയല്‍**: നടവയല്‍ സി എം കോളേജ് ക്രിസ്റ്റല്‍ 15 മിഷന്‍ പദ്ധതികളുടെ ഭാഗമായി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തിയ ട്രയൽ ബ്ലേസ് കരിയർ ബൂസ്റ്റിംഗ് പരിപാടിയുടെ സമാപനത്തോടുബന്ധിച്ച് ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടി നടത്തി. കേരള എക്‌സൈസ് വിഭാഗവും, ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ നടവയല്‍ യൂണിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

**നടവയല്‍**: നടവയല്‍ സി എം കോളേജ് ക്രിസ്റ്റല്‍ 15 മിഷന്‍ പദ്ധതികളുടെ ഭാഗമായി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തിയ ട്രയൽ ബ്ലേസ് കരിയർ ബൂസ്റ്റിംഗ് പരിപാടിയുടെ സമാപനത്തോടുബന്ധിച്ച് ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടി നടത്തി. കേരള എക്‌സൈസ് വിഭാഗവും, ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ നടവയല്‍ യൂണിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

സിവില്‍ എകസൈസ് ഓഫീസറും വിമുക്തി മിഷന്‍ മുന്‍ കോര്‍ഡിനേറ്ററുമായ വിജേഷ് കുമാര്‍ പരിപാടി നയിച്ചു. വിദ്യാര്‍ഥികളിലും യുവാക്കളിലും നിത്യ ജീവിതത്തില്‍ ലഹരി സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും അതിന്റെ ദൂഷ്യ വശങ്ങളെ കുറിച്ചും കുട്ടികളുമായി സംവദിച്ചു. ചടങ്ങില്‍ കോളേജ് പ്രിന്‍സിപാള്‍ ഡോ. എ.പി ശരീഫ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രിന്‍സി്പാള്‍ സഹദ് കെപി ജെ.സി.ഐ. കോര്‍ഡിനേറ്റര്‍ സിറാജ് എന്നിവര്‍ സംസാരിച്ചു. അക്കാദമിക് കോര്‍ഡിനേറ്റര്‍ സുമയ്യയു പരിപാടിക്ക് നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124401/conducted-anti-drug-education)