---
title: "പ്ലസ് വൺ ആദ്യ അലോട്മെന്റിൽ ജില്ലയിൽ പ്രവേശനം നേടിയതു 9912 പേർ‍"
english_title: "Plus One "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124404/plus-one"
published_at: "2023-06-23T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649533cc2fbc0_plus-one-.1595540463_(1).jpg"
keywords: []
---

# പ്ലസ് വൺ ആദ്യ അലോട്മെന്റിൽ ജില്ലയിൽ പ്രവേശനം നേടിയതു 9912 പേർ‍

> **Lead Summary:** **കണ്ണൂർ**: പ്ലസ് വൺ ആദ്യ അലോട്മെന്റിൽ ജില്ലയിൽ പ്രവേശനം നേടിയതു 9912 പേർ‍. ആദ്യ അലോട്മെന്റിൽ ആദ്യ ഓപ്ഷൻ ലഭിച്ചതു 8907 വിദ്യാർഥികൾക്കാണ്. ഇവരെക്കൂടാതെ 1005 വിദ്യാർഥികൾ മാത്രമാണു സ്ഥിരപ്രവേശനം നേടിയത്. 9031 പേർ താൽക്കാലിക പ്രവേശനം നേടി. 1152 വിദ്യാർഥികൾ പ്രവേശനം നേടിയില്ല. സ്പോർട്സ് ക്വോട്ടയിൽ സീറ്റ് ഉറപ്പിച്ച 359 പേരിൽ സ്ഥിരപ്രവേശനം നേടിയതു 190 പേർ മാത്രം.

## Article Content

**കണ്ണൂർ**: പ്ലസ് വൺ ആദ്യ അലോട്മെന്റിൽ ജില്ലയിൽ പ്രവേശനം നേടിയതു 9912 പേർ‍. ആദ്യ അലോട്മെന്റിൽ ആദ്യ ഓപ്ഷൻ ലഭിച്ചതു 8907 വിദ്യാർഥികൾക്കാണ്. ഇവരെക്കൂടാതെ 1005 വിദ്യാർഥികൾ മാത്രമാണു സ്ഥിരപ്രവേശനം നേടിയത്. 9031 പേർ താൽക്കാലിക പ്രവേശനം നേടി. 1152 വിദ്യാർഥികൾ പ്രവേശനം നേടിയില്ല. സ്പോർട്സ് ക്വോട്ടയിൽ സീറ്റ് ഉറപ്പിച്ച 359 പേരിൽ സ്ഥിരപ്രവേശനം നേടിയതു 190 പേർ മാത്രം.

86 പേർ താൽക്കാലിക പ്രവേശനം നേടി. പ്രവേശനം നേടാത്തവർ 83 പേർ. 36,968 അപേക്ഷകരിൽ 20,295 വിദ്യാർഥികൾക്കാണ് മെറിറ്റ് സീറ്റ് ഉറപ്പായിരുന്നത്. ഇതിൽ 57 ശതമാനം പേർക്കും അവരുടെ ആദ്യ ഓപ്ഷൻ ലഭിച്ചിട്ടില്ല.

ആദ്യ ഓപ്ഷൻ ലഭിക്കാത്ത വിദ്യാർഥികളിൽ 12 ശതമാനം പേർ മാത്രമേ പ്രവേശനം നേടിയിട്ടുള്ളൂ. ബാക്കിയുള്ള 82 ശതമാനം പേരും ഇഷ്ട ഓപ്ഷനായി കാത്തിരിക്കുകയാണ്. രണ്ടാം അലോട്മെന്റ് 26നും മൂന്നാം അലോട്മെന്റ് ജൂലൈ 1നും പ്രസിദ്ധീകരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124404/plus-one)