---
title: "കാപ്പ ചുമത്തി ജയിലിലടച്ചു"
english_title: "Kappa was charged and imprisoned "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124549/kappa-was-charged-and-imprisoned"
published_at: "2023-06-23T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495b1ec888fb_gbhjkl.jpg"
keywords: []
---

# കാപ്പ ചുമത്തി ജയിലിലടച്ചു

> **Lead Summary:** **കണ്ണൂർ: **പിണറായി പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളി എരുവട്ടി സ്വദേശി പ്രണു ബാബു ,വയസ്സ് 37, എന്നയാളെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചത്. കണ്ണൂർ സിറ്റി ജില്ല പൊലീസ് മേധാവി ശ്രീ. അജിത് കുമാർ ഐ പി എസ് ന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ല കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാൾ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

## Article Content

**കണ്ണൂർ: **പിണറായി പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളി എരുവട്ടി സ്വദേശി പ്രണു ബാബു ,വയസ്സ് 37, എന്നയാളെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ ) നിയമം 2007 വകുപ്പ് പ്രകാരം കാപ്പ ചുമത്തി ജയിലിലടച്ചത്. കണ്ണൂർ സിറ്റി ജില്ല പൊലീസ് മേധാവി ശ്രീ. അജിത് കുമാർ ഐ പി എസ് ന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ല കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാൾ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

മൂന്നാമത്തെ തവണയാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തുന്നത്.കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ സ്വീകരിച്ച് മുന്നോട്ട് പോകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124549/kappa-was-charged-and-imprisoned)