---
title: "തന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്‍റെ കൈവശമില്ലെന്നും ഏത്​ പ്രതിസന്ധിയെയും നേരിടാൻ തയാറാണെന്നും കെ. സുധാകരൻ."
english_title: "K said that the police does not have any evidence to punish him and is ready to face any crisis. Sudhakaran. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124578/k-said-that-the-police-does-not-have-any-evidence-to-punish-him-and-is-ready-to-face-any-crisis-sudhakaran"
published_at: "2023-06-23T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495ce7a5814f_fghgfhf.jpg"
keywords: []
---

# തന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്‍റെ കൈവശമില്ലെന്നും ഏത്​ പ്രതിസന്ധിയെയും നേരിടാൻ തയാറാണെന്നും കെ. സുധാകരൻ.

> **Lead Summary:** **കൊച്ചി: **തന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്‍റെ കൈവശമില്ലെന്നും ഏത്​ പ്രതിസന്ധിയെയും നേരിടാൻ തയാറാണെന്നും കെ. സുധാകരൻ. അറസ്റ്റ്​ രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ട ശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയിൽ വിശ്വാസമുണ്ട്​. കേസിന്‍റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടെ. അതിനെ ഉള്‍ക്കൊള്ളാന്‍ തയാറാണ്. ഈ കേസില്‍ തന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്‍റെ കൈവശമില്ലെന്നാണ് ചോദ്യം ചെയ്യലിന് ശേഷം മനസ്സിലായത്. ആശങ്കയും ഭയപ്പാടുമില്ല. തെറ്റു ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും നിരപരാധിയാണെന്നതിനാൽ കുറ്റബോധമില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാകാൻ എത്തിയപ്പോൾ സുധാകരൻ മാധ്യമപ്രവർത്തകരോട്​ പറഞ്ഞിരുന്നു. മനസ്സാക്ഷിക്ക് മുമ്പാകെ തെറ്റുകാരനല്ലെന്ന ഉറപ്പുള്ളതിനാൽ ഭയമില്ല. ഇത്രയും കാലത്തെ പൊതുപ്രവർത്തനത്തിൽ അഴിമതി നടത്താത്ത വ്യക്തിയാണ് താൻ. തെളിവുണ്ടെങ്കിൽ പുറത്തുവരട്ടെയെന്നും കടൽ കടന്ന്​ വന്നവനെ കൈത്തോട്​ കാണിച്ച് പേടിപ്പിക്കരുതെന്നുമായിരുന്നു സുധാകരന്‍റെ പ്രതികരണം.

## Article Content

**കൊച്ചി: **തന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്‍റെ കൈവശമില്ലെന്നും ഏത്​ പ്രതിസന്ധിയെയും നേരിടാൻ തയാറാണെന്നും കെ. സുധാകരൻ. അറസ്റ്റ്​ രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ട ശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയിൽ വിശ്വാസമുണ്ട്​. കേസിന്‍റെ മെറിറ്റും ഡീമെറിറ്റും കോടതി വിലയിരുത്തട്ടെ. അതിനെ ഉള്‍ക്കൊള്ളാന്‍ തയാറാണ്. ഈ കേസില്‍ തന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്‍റെ കൈവശമില്ലെന്നാണ് ചോദ്യം ചെയ്യലിന് ശേഷം മനസ്സിലായത്. ആശങ്കയും ഭയപ്പാടുമില്ല. തെറ്റു ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും നിരപരാധിയാണെന്നതിനാൽ കുറ്റബോധമില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാകാൻ എത്തിയപ്പോൾ സുധാകരൻ മാധ്യമപ്രവർത്തകരോട്​ പറഞ്ഞിരുന്നു. മനസ്സാക്ഷിക്ക് മുമ്പാകെ തെറ്റുകാരനല്ലെന്ന ഉറപ്പുള്ളതിനാൽ ഭയമില്ല. ഇത്രയും കാലത്തെ പൊതുപ്രവർത്തനത്തിൽ അഴിമതി നടത്താത്ത വ്യക്തിയാണ് താൻ. തെളിവുണ്ടെങ്കിൽ പുറത്തുവരട്ടെയെന്നും കടൽ കടന്ന്​ വന്നവനെ കൈത്തോട്​ കാണിച്ച് പേടിപ്പിക്കരുതെന്നുമായിരുന്നു സുധാകരന്‍റെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124578/k-said-that-the-police-does-not-have-any-evidence-to-punish-him-and-is-ready-to-face-any-crisis-sudhakaran)