---
title: "ചെളിക്കുളമായി പായം പഞ്ചായത്തിലെ വാണിപ്പൊയിൽ - കാരാമഠം - പായം സ്കൂൾ റോഡ് "
english_title: "Road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124588/road"
published_at: "2023-06-24T06:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649644b12c26d_FB_IMG_1687569455267.jpg"
keywords: []
---

# ചെളിക്കുളമായി പായം പഞ്ചായത്തിലെ വാണിപ്പൊയിൽ - കാരാമഠം - പായം സ്കൂൾ റോഡ് 

> **Lead Summary:** **ഇരിട്ടി**: പായം പഞ്ചായത്തിന്റെ അധീനതയിലുള്ള വാണിപ്പൊയിൽ - കാരാമഠം - പായം സ്കൂൾ റോഡ് ചെളിക്കുളം . പത്തുവർഷം മുൻപ് പഞ്ചായത്ത് ഏറ്റെടുത്ത റോഡിലൂടെ കാൽനട പോലും ദുഷ്കരമായി. സ്കൂൾ കുട്ടികളും വയോധികരും സ്ത്രീകളും ഉൾപ്പെടെ നിരവധി കുടുംബം ഈ റോഡിന്റെ ഭാഗമായുണ്ട്. ചെളിക്കുളമായിക്കിടക്കുന്ന റോഡിലൂടെയുള്ള വിദ്യാർത്ഥികളുടെ യാത്ര ദുഷ്കരവും ആപത്കാവുമായി മാറി.

## Article Content

**ഇരിട്ടി**: പായം പഞ്ചായത്തിന്റെ അധീനതയിലുള്ള വാണിപ്പൊയിൽ - കാരാമഠം - പായം സ്കൂൾ റോഡ് ചെളിക്കുളം . പത്തുവർഷം മുൻപ് പഞ്ചായത്ത് ഏറ്റെടുത്ത റോഡിലൂടെ കാൽനട പോലും ദുഷ്കരമായി. സ്കൂൾ കുട്ടികളും വയോധികരും സ്ത്രീകളും ഉൾപ്പെടെ നിരവധി കുടുംബം ഈ റോഡിന്റെ ഭാഗമായുണ്ട്. ചെളിക്കുളമായിക്കിടക്കുന്ന റോഡിലൂടെയുള്ള വിദ്യാർത്ഥികളുടെ യാത്ര ദുഷ്കരവും ആപത്കാവുമായി മാറി.

ഇരുചക്ര വാഹനങ്ങൾ ചെളിയിൽ പുതയുന്നതും യാത്രക്കാർ തെന്നി വീഴുന്നതും നിത്യ സംഭവമാണ്. പഞ്ചായത്തിലെ വിവിധ റോഡുകൾ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായു മറ്റും കോൺക്രീറ്റ് ഉൾപ്പെടെ ചെയ്ത് നവീകരിക്കുമ്പോൾ നിരവധി തവണ നാട്ടുകാർ നിവേദനം നൽകിയിട്ടും ഈ റോഡിനോട് പഞ്ചായത്ത് അധികൃതർ അവഗണന കാണിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. നേരത്തെ ഈ റോഡിന് മുഖ്യമന്ത്രിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്ന് ആറു ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ തുക അനുവദിച്ചു എന്ന് പറഞ്ഞുകേട്ടതല്ലാതെ മറ്റൊരു പ്രവർത്തിയും നടന്നില്ല എന്നാണ് ഇവർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124588/road)