---
title: "വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്‌ഘാടനം"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124624/iritty"
published_at: "2023-06-24T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496709a59e2e_FB_IMG_1687580695230.jpg"
keywords: []
---

# വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്‌ഘാടനം

> **Lead Summary:**  **ഇരിട്ടി**: കുന്നോത്ത് സെന്റ് ജോസഫ്‌സ് യുപി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യവേദിയും വിവിധ ക്ലബുകളും ഗായകനും സംഗീത സംവിധായകനും ഗാനരചയിതാവുമായ ഡോ.ഉണ്ണിക്കൃഷ്ണന്‍ പയ്യാവൂര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു.

## Article Content

 **ഇരിട്ടി**: കുന്നോത്ത് സെന്റ് ജോസഫ്‌സ് യുപി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യവേദിയും വിവിധ ക്ലബുകളും ഗായകനും സംഗീത സംവിധായകനും ഗാനരചയിതാവുമായ ഡോ.ഉണ്ണിക്കൃഷ്ണന്‍ പയ്യാവൂര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു.

ആന്‍മേരി ജോസ്, വിദ്യാരംഗം കണ്‍വീനര്‍ വി. ജിഷ മാത്യു, സെക്രട്ടറി ശ്രീനന്ദ ശ്രീജേഷ്, വിവിധ ക്ലബ്ല് കണ്‍വീനര്‍മാരായ ആര്യ അഗസ്റ്റിന്‍, സിന്ധു ജോസഫ്, മലയാളം ക്ലബ്ബ് കണ്‍വീനര്‍ പി.പി. സിസിലി എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124624/iritty)