---
title: "ഗവ.ഹോമിയോ ഡിസ്‌പെന്‍സറി/ആശുപത്രികളില്‍ താല്‍ക്കാലിക നിയമനം"
english_title: "Job vacancies"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12464/job-vacancies"
published_at: "2021-11-24T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619da72187c78_images - 2021-11-24T081432.184.jpeg"
keywords: []
---

# ഗവ.ഹോമിയോ ഡിസ്‌പെന്‍സറി/ആശുപത്രികളില്‍ താല്‍ക്കാലിക നിയമനം

> **Lead Summary:** **കണ്ണൂർ :**ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴിലുള്ള ഗവ.ഹോമിയോ ഡിസ്‌പെന്‍സറി/ആശുപത്രികളില്‍ 2022 ജനുവരി ഒന്ന് മുതല്‍ 2023 ഡിസംബര്‍ 31 വരെ വരുന്ന താല്‍ക്കാലിക ഒഴിവുകളിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനായി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു.

## Article Content

**കണ്ണൂർ :**ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴിലുള്ള ഗവ.ഹോമിയോ ഡിസ്‌പെന്‍സറി/ആശുപത്രികളില്‍ 2022 ജനുവരി ഒന്ന് മുതല്‍ 2023 ഡിസംബര്‍ 31 വരെ വരുന്ന താല്‍ക്കാലിക ഒഴിവുകളിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനായി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു.

ബി എച്ച് എം എസ് ബിരുദവും ടി സി എം സി രജിസ്‌ട്രേഷനുമുള്ള ഉദേ്യാഗാര്‍ഥികള്‍ക്ക് ഡിസംബര്‍ നാലിന് വൈകിട്ട് അഞ്ചു വരെ നേരിട്ടോ/തപാല്‍/ഇമെയില്‍ dmohomknr@gmail.com. മുഖേനയോ അനുബന്ധ രേഖകള്‍ സഹിതം അപേക്ഷിക്കാം. വിലാസം: ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസ്, എഫ് ബ്ലോക്ക്, സിവില്‍ സ്‌റ്റേഷന്‍, കണ്ണൂര്‍.

ഗവ.ഹോമിയോ ഡിസ്‌പെന്‍സറി/ആശുപത്രികളില്‍ 2022 ജനുവരി മുതല്‍ വരുന്ന താല്‍ക്കാലിക ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു. എന്‍ സി പി/ സി സി പി കോഴ്‌സ് പാസായവര്‍ക്ക് അപേക്ഷിക്കാം. ഉദേ്യാഗാര്‍ഥികള്‍ക്ക് ഡിസംബര്‍ നാലിന് വൈകിട്ട് അഞ്ചു വരെ നേരിട്ടോ/തപാല്‍/ഇമെയില്‍ dmohomknr@gmail.com. മുഖേനയോ അനുബന്ധ രേഖകള്‍ സഹിതം അപേക്ഷിക്കാം. വിലാസം: ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസ്, എഫ് ബ്ലോക്ക്, സിവില്‍ സ്‌റ്റേഷന്‍, കണ്ണൂര്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12464/job-vacancies)