---
title: "പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: അറസ്റ്റിലായ മന്ത്രവാദി റിമാൻഡിൽ "
english_title: "Remanded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124702/remanded"
published_at: "2023-06-24T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496a1e942322_Screenshot_20230624-132419_FMWhatsApp.jpg"
keywords: []
---

# പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: അറസ്റ്റിലായ മന്ത്രവാദി റിമാൻഡിൽ 

> **Lead Summary:** **കുറ്റ്യാടി** : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മന്ത്രവാദിയെ കോടതി റിമാൻഡ് ചെയ്തു. പേരാമ്പ്ര എരവട്ടൂര്‍ കുണ്ടുങ്കരമുക്കില്‍ അരക്കുന്നുമ്മല്‍ സോമനെയാണ് നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

## Article Content

**കുറ്റ്യാടി** : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മന്ത്രവാദിയെ കോടതി റിമാൻഡ് ചെയ്തു. പേരാമ്പ്ര എരവട്ടൂര്‍ കുണ്ടുങ്കരമുക്കില്‍ അരക്കുന്നുമ്മല്‍ സോമനെയാണ് നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

രണ്ടുദിവസം മുമ്ബ് പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ അമിതമായ വിശ്വാസത്തെ ചൂഷണം ചെയ്ത് മന്ത്രവാദം നടത്തിയ ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മന്ത്രവാദം തൊഴിലാക്കിയ ഇയാള്‍ക്കെതിരെ ജില്ലയില്‍ ഒന്നില്‍ കൂടുതല്‍ കേസുള്ളതായും പൊലീസ്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കുറ്റ്യാടി സി.ഐ ഇ. ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124702/remanded)