---
title: "മലപ്പുറത്ത് ലോറി മറിഞ്ഞ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; മൂന്നുപേർക്ക് പരിക്ക്‌"
english_title: "Malapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124748/malapuram"
published_at: "2023-06-24T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496cc7725a1b_Screenshot_2023-06-24-16-21-47-74_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മലപ്പുറത്ത് ലോറി മറിഞ്ഞ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; മൂന്നുപേർക്ക് പരിക്ക്‌

> **Lead Summary:** **മലപ്പുറം**: മുണ്ടുപറമ്പിൽ ലോറി മറിഞ്ഞ് അപകടം. സ്റ്റീൽ റോളുമായി വന്ന ലോറി നിയന്ത്രണംവിട്ട് കാറിനും സ്കൂട്ടറിനും മുകളിലേക്ക് മറിയുകയായിരുന്നു. ശനിയാഴ്ച ആണ് സംഭവം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. മുണ്ടുപറമ്പ് ബെെപ്പാസിലൂടെ കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**മലപ്പുറം**: മുണ്ടുപറമ്പിൽ ലോറി മറിഞ്ഞ് അപകടം. സ്റ്റീൽ റോളുമായി വന്ന ലോറി നിയന്ത്രണംവിട്ട് കാറിനും സ്കൂട്ടറിനും മുകളിലേക്ക് മറിയുകയായിരുന്നു. ശനിയാഴ്ച ആണ് സംഭവം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. മുണ്ടുപറമ്പ് ബെെപ്പാസിലൂടെ കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ഇറക്കം ഇറങ്ങി വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് സമീപത്തെ കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് അപകടത്തിൽപ്പെട്ട കാർ തെറിച്ച് സ്കൂട്ടർ യാത്രികനെ ഇടിക്കുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124748/malapuram)