---
title: "വ്യാജരേഖാ കേസില്‍ കെ.വിദ്യക്ക് കര്‍ശന ഉപാധികളോടെ ജാമ്യം"
english_title: "K vidhya"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124756/k-vidhya"
published_at: "2023-06-24T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496d3490415f_Screenshot_2023-06-24-12-57-32-06_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വ്യാജരേഖാ കേസില്‍ കെ.വിദ്യക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

> **Lead Summary:**  അധ്യാപക നിയമനത്തിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസില്‍ അറസ്റ്റിലായ എസ്.എഫ്.ഐ മുന്‍ നേതാവ് കെ. വിദ്യയ്ക്ക് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

## Article Content

 അധ്യാപക നിയമനത്തിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസില്‍ അറസ്റ്റിലായ എസ്.എഫ്.ഐ മുന്‍ നേതാവ് കെ. വിദ്യയ്ക്ക് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

സാക്ഷികളെ കാണാന്‍ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഹാജരാകണം, സംസ്ഥാനം വിട്ടുപോകാന്‍ പാടില്ല, വേറെ കേസുകളില്‍ ഉള്‍പ്പെടാന്‍ പാടില്ല തുടങ്ങിയ ഉപാധികള്‍ വച്ചാണ് 50000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ കെ വിദ്യക്ക് ജാമ്യം ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124756/k-vidhya)