---
title: "തൊഴിലുറപ്പ് പദ്ധതി; പേരാവൂർ ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകൾ ജില്ലയിൽ ഒന്നാമത് "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124768/peravoor"
published_at: "2023-06-24T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496de8de89d2_Screenshot_20230624-174405_Gallery.jpg"
keywords: []
---

# തൊഴിലുറപ്പ് പദ്ധതി; പേരാവൂർ ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകൾ ജില്ലയിൽ ഒന്നാമത് 

> **Lead Summary:**  **പേരാവൂർ**: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2022-23 വർഷത്തിൽ 33 കാറ്റഗറികളിലായുള്ള വിവിധ പദ്ധതികളേറ്റെടുത്ത്‌ നടപ്പിലാക്കിയതിൽ പേരാവൂർ ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകൾ ജില്ലയിൽ ഒന്നാമതെത്തി. തൊഴിലുറപ്പ് പദ്ധതി ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഡിപിസി ഹാളിൽ നടന്ന ആദരവ് പരിപാടിയിൽ പോഗ്രാം കോർഡിനേറ്ററായ ജില്ലാ കലക്റ്റർ എസ് ചന്ദ്രശേഖരനിൽ നിന്നും ബ്ലോക്ക് പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് കെ സുധാകരനും ഗ്രാമ പഞ്ചായത്തിന് വേണ്ടി സ്ഥിരം സമിതി അധ്യക്ഷ റീന മനോഹരനും ഉപഹാരങ്ങൾ ഏറ്റുവാങ്ങി.

## Article Content

 **പേരാവൂർ**: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2022-23 വർഷത്തിൽ 33 കാറ്റഗറികളിലായുള്ള വിവിധ പദ്ധതികളേറ്റെടുത്ത്‌ നടപ്പിലാക്കിയതിൽ പേരാവൂർ ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകൾ ജില്ലയിൽ ഒന്നാമതെത്തി. തൊഴിലുറപ്പ് പദ്ധതി ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഡിപിസി ഹാളിൽ നടന്ന ആദരവ് പരിപാടിയിൽ പോഗ്രാം കോർഡിനേറ്ററായ ജില്ലാ കലക്റ്റർ എസ് ചന്ദ്രശേഖരനിൽ നിന്നും ബ്ലോക്ക് പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് കെ സുധാകരനും ഗ്രാമ പഞ്ചായത്തിന് വേണ്ടി സ്ഥിരം സമിതി അധ്യക്ഷ റീന മനോഹരനും ഉപഹാരങ്ങൾ ഏറ്റുവാങ്ങി.

പട്ടിക വർഗ്ഗ.കുടുംബങ്ങൾക്ക് 200 ദിന തൊഴിലുകൾ, മാലിന്യ സംസ്ക്കരണ ഉപാദികളുടെ നിർമാണം,ഏറ്റവുമധികം പദ്ധതികളുടെ നിർവഹണം എന്നിവയിലെ മികച്ച പ്രവർത്തനത്തിനും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ ഒന്നാമതെത്തി. ബ്ലോക്ക് സെക്രട്ടറി ആർ സജീവൻ, ജോയിന്റ് ബിഡിഒ സാം ഐസക്, തൊഴിലുറപ്പ് പദ്ധതി ബ്ലോക്ക്-പഞ്ചായത്ത് ജീവനക്കാരായ സി എസ് സ്വപ്ന, കെ അഞ്ജന, കെ നിഷ, സന്തോഷ്‌ കുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124768/peravoor)