---
title: "വയനാട്  ജില്ലാ ജയിലില്‍ വായന വാരാചരണം സംഘടിപ്പിച്ചു. "
english_title: "Reading Week organized in Wayanad District Jail. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124779/reading-week-organized-in-wayanad-district-jail"
published_at: "2023-06-24T19:22:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6496f50d83750_dfgfgfhf.jpg"
keywords: []
---

# വയനാട്  ജില്ലാ ജയിലില്‍ വായന വാരാചരണം സംഘടിപ്പിച്ചു. 

> **Lead Summary:** **മാനന്തവാടി: **വയനാട് ജില്ലാ ജയിലില്‍ വായന വാരാചരണം സംഘടിപ്പിച്ചു. മാനന്തവാടി ജില്ല ജയില്‍ സൂപ്രണ്ട് ഒ.എം രതൂണ്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വയനാട് ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സുധീര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു സംസാരിച്ചു. ജയില്‍ അന്തേവാസികള്‍ക്കായി വായനയുടെ പ്രാധാന്യം എന്ന വിഷയത്തെ കുറിച്ച് എഴുത്തുകാരനും വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടറുമായ സാദിര്‍ തലപ്പുഴ ക്ലാസ്സ് നല്‍കി.

## Article Content

**മാനന്തവാടി: **വയനാട് ജില്ലാ ജയിലില്‍ വായന വാരാചരണം സംഘടിപ്പിച്ചു. മാനന്തവാടി ജില്ല ജയില്‍ സൂപ്രണ്ട് ഒ.എം രതൂണ്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വയനാട് ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സുധീര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു സംസാരിച്ചു. ജയില്‍ അന്തേവാസികള്‍ക്കായി വായനയുടെ പ്രാധാന്യം എന്ന വിഷയത്തെ കുറിച്ച് എഴുത്തുകാരനും വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടറുമായ സാദിര്‍ തലപ്പുഴ ക്ലാസ്സ് നല്‍കി.

പ്രസ്തുത യോഗത്തില്‍ മാനന്തവാടി ജില്ല ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍  രജീഷ് ജെ ബി, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍  സിജോ കെ ജെ തുടങ്ങിയവര്‍ സംസാരിക്കുകയും അന്തേവാസികള്‍ അവരുടെ  വായന അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124779/reading-week-organized-in-wayanad-district-jail)