---
title: "സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴ ലഭിക്കാന്‍ സാധ്യത"
english_title: "Rain update nov 24"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12484/rain-update-nov-24"
published_at: "2021-11-24T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619dc76114db5_images - 2021-11-23T080123.544.jpeg"
keywords: []
---

# സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴ ലഭിക്കാന്‍ സാധ്യത

> **Lead Summary:** **തിരുവനന്തപുരം :**സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. ഇന്നലെ തെക്കന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചു. ശനിയാഴ്ച വരെ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

## Article Content

**തിരുവനന്തപുരം :**സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. ഇന്നലെ തെക്കന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചു. ശനിയാഴ്ച വരെ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍,പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. മത്സ്യബന്ധനത്തിന് തടസമില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12484/rain-update-nov-24)