---
title: "നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ കേസ്; ഡിജിപിയോട് സര്‍ക്കുലര്‍ ഇറക്കാൻ ഹൈക്കോടതി "
english_title: "Strong action must be taken against the unions"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12486/strong-action-must-be-taken-against-the-unions"
published_at: "2021-11-24T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619dca1584b02_images (15).jpeg"
keywords: []
---

# നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ കേസ്; ഡിജിപിയോട് സര്‍ക്കുലര്‍ ഇറക്കാൻ ഹൈക്കോടതി 

> **Lead Summary:** നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി. നോക്കുകൂലി വാങ്ങുന്ന തൊഴിലാളികള്‍ക്കും യൂണിയനുകള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഇത് സംബന്ധിച്ച് ഡിജിപി സര്‍ക്കുലര്‍ പുറപ്പെടുവിക്കണം. സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളിലേക്കും ഈ നിര്‍ദ്ദേശം നല്‍കണമെന്നും കോടതി അറിയിച്ചു. കൊല്ലം സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

## Article Content

നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി. നോക്കുകൂലി വാങ്ങുന്ന തൊഴിലാളികള്‍ക്കും യൂണിയനുകള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഇത് സംബന്ധിച്ച് ഡിജിപി സര്‍ക്കുലര്‍ പുറപ്പെടുവിക്കണം. സംസ്ഥാനത്തെ എല്ലാ പൊലിസ് സ്റ്റേഷനുകളിലേക്കും ഈ നിര്‍ദ്ദേശം നല്‍കണമെന്നും കോടതി അറിയിച്ചു. കൊല്ലം സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്ന് കോടതി പറഞ്ഞു. നിയമഭേദഗതി സംബന്ധിച്ച പുരോഗതി അറിയിക്കാനും കോടതി നിര്‍ദേശം നല്‍കി. നേരത്തെയും നോക്കുകൂലി വിഷയത്തില്‍ ഹൈക്കോടതി നിലപാട് വ്യക്തമാക്കിയിരുന്നു.

നോക്കുകൂലി എന്ന വാക്ക് സംസ്ഥാനത്ത് കേള്‍ക്കരുതെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കിയത്. മറ്റെവിടെയും കാണാത്ത് രീതികളാണ് സംസ്ഥാനത്തുള്ളത്. പ്രത്യക്ഷമായോ പരോക്ഷമായോ നോക്കുകൂലി വാങ്ങുന്നതിനെ പണാപഹരണമായി കാണണമെന്നാണ് കോടതി പറഞ്ഞത്. ഇതിനെതിരെ ഗുരുതര കുറ്റത്തിന് കേസെടുക്കണം. പൊലീസിനാണ് ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം കൊടുക്കേണ്ടത്. നോക്കുകൂലി സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ 8 ലേക്ക് മാറ്റി. സര്‍ക്കാര്‍ നിലപാട് കൂടി കണക്കാക്കി കോടതി ഉത്തരവിറക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12486/strong-action-must-be-taken-against-the-unions)