---
title: "സ്കൂൾ വിദ്യാർഥികൾക്ക് യാത്രാസൗജന്യം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച്  ബസ് ചുമട്ടുതൊഴിലാളികൾ  തടഞ്ഞു."
english_title: "The bus porters blocked the bus to protest against not allowing free travel to school students. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124864/the-bus-porters-blocked-the-bus-to-protest-against-not-allowing-free-travel-to-school-students"
published_at: "2023-06-25T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6497bedc63deb_dsfghjk.jpg"
keywords: []
---

# സ്കൂൾ വിദ്യാർഥികൾക്ക് യാത്രാസൗജന്യം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച്  ബസ് ചുമട്ടുതൊഴിലാളികൾ  തടഞ്ഞു.

> **Lead Summary:** **മയ്യഴി : **മാഹിയിലെ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് യാത്രാസൗജന്യം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് മാഹി സഹകരണ സൊസൈറ്റിയുടെ ബസ് ചുമട്ടുതൊഴിലാളികൾ പള്ളൂരിൽ തടഞ്ഞു. ബസ് തടഞ്ഞതിൽ പ്രതിഷേധിച്ച് സഹകരണ സൊസൈറ്റിയുടെ രണ്ടു ബസുകളും ഓട്ടം നിർത്തി. മാഹിയിൽ രണ്ട് സ്റ്റുഡൻറ്സ് സ്പെഷ്യൽ ബസ് വിദ്യാർഥികൾക്കായി സൗജന്യയാത്ര നടത്തുന്നതിനാൽ മറ്റു ബസുകളിൽ പാസ് അനുവദിക്കാനാവില്ലെന്ന് ബസ് സൊസൈറ്റി അധികൃതർ മാഹി റീജണൽ അഡ്മിനിസ്ട്രേറ്ററെ കണ്ട് അവശ്യപ്പെട്ടിരുന്നതായും ഈ ആവശ്യം അഡ്മിനിസ്ട്രേറ്റർ അംഗീകരിച്ചതായും ബസ് അധികൃതർ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ചമുതൽ വിദ്യാർഥികൾക്ക് മുഴുവൻ നിരക്കും ഈടാക്കാൻ തുടങ്ങിയത്. സർക്കാർ സൗജന്യ ബസ് യാത്ര ഏർപ്പെടുത്തിയ സാഹചര്യത്തിൽ പാസ് അനുവദിക്കാനാവില്ല എന്ന നിലപാടിലാണ് സൊസൈറ്റി അധികൃതരുമുള്ളത്. മാഹിയിലെ സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യമായി യാത്രചെയ്യാൻ രണ്ട് ബസുകൾ അനുവദിച്ചെങ്കിലും ഈസ്റ്റ് പള്ളൂർ സ്പിന്നിങ് മിൽ, ചെമ്പ്ര ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കുട്ടികൾക്ക് ആവശ്യമായ യാത്രാസൗകര്യം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

## Article Content

**മയ്യഴി : **മാഹിയിലെ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് യാത്രാസൗജന്യം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് മാഹി സഹകരണ സൊസൈറ്റിയുടെ ബസ് ചുമട്ടുതൊഴിലാളികൾ പള്ളൂരിൽ തടഞ്ഞു. ബസ് തടഞ്ഞതിൽ പ്രതിഷേധിച്ച് സഹകരണ സൊസൈറ്റിയുടെ രണ്ടു ബസുകളും ഓട്ടം നിർത്തി. മാഹിയിൽ രണ്ട് സ്റ്റുഡൻറ്സ് സ്പെഷ്യൽ ബസ് വിദ്യാർഥികൾക്കായി സൗജന്യയാത്ര നടത്തുന്നതിനാൽ മറ്റു ബസുകളിൽ പാസ് അനുവദിക്കാനാവില്ലെന്ന് ബസ് സൊസൈറ്റി അധികൃതർ മാഹി റീജണൽ അഡ്മിനിസ്ട്രേറ്ററെ കണ്ട് അവശ്യപ്പെട്ടിരുന്നതായും ഈ ആവശ്യം അഡ്മിനിസ്ട്രേറ്റർ അംഗീകരിച്ചതായും ബസ് അധികൃതർ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ചമുതൽ വിദ്യാർഥികൾക്ക് മുഴുവൻ നിരക്കും ഈടാക്കാൻ തുടങ്ങിയത്. സർക്കാർ സൗജന്യ ബസ് യാത്ര ഏർപ്പെടുത്തിയ സാഹചര്യത്തിൽ പാസ് അനുവദിക്കാനാവില്ല എന്ന നിലപാടിലാണ് സൊസൈറ്റി അധികൃതരുമുള്ളത്. മാഹിയിലെ സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യമായി യാത്രചെയ്യാൻ രണ്ട് ബസുകൾ അനുവദിച്ചെങ്കിലും ഈസ്റ്റ് പള്ളൂർ സ്പിന്നിങ് മിൽ, ചെമ്പ്ര ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കുട്ടികൾക്ക് ആവശ്യമായ യാത്രാസൗകര്യം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124864/the-bus-porters-blocked-the-bus-to-protest-against-not-allowing-free-travel-to-school-students)