---
title: "കുരുക്കിൽപ്പെട്ട് ദേശീയപാത നാലര കിലോമീറ്റർ താണ്ടാൻ ഒരുമണിക്കൂർ"
english_title: "It takes an hour to cross the national highway four and a half kilometers from Kurukilla "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124865/it-takes-an-hour-to-cross-the-national-highway-four-and-a-half-kilometers-from-kurukilla"
published_at: "2023-06-25T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6497bfdd5a607_zfdzvzb.jpg"
keywords: []
---

# കുരുക്കിൽപ്പെട്ട് ദേശീയപാത നാലര കിലോമീറ്റർ താണ്ടാൻ ഒരുമണിക്കൂർ

> **Lead Summary:** **താഴെചൊവ്വ :** ദേശീയപാതയിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് വാഹനങ്ങൾ റോഡിൽ കുടുങ്ങി. താഴെചൊവ്വ ബൈപ്പാസ് മുതൽ താണ വരെയുള്ള നാലര കിലോമീറ്റർ ദൂരം വാഹനങ്ങൾ കുടുങ്ങിക്കിടന്നു. ശനിയാഴ്ച ഉച്ചയ്ക്കുശേഷം തുടങ്ങിയ കുരുക്ക് രാത്രിയും തുടർന്നു. താഴെചൊവ്വ ബൈപ്പാസ് തുടങ്ങുന്നിടത്ത് പുതുതായി ആരംഭിച്ച മാളിലേക്ക് വരുന്നവർ വാഹനങ്ങൾ റോഡിൽ നിർത്തിയിടുന്നതാണ് കുരുക്കിന് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു. കണ്ണൂരിൽനിന്ന് താഴെചൊവ്വ വരെ വാഹനങ്ങൾക്ക് ഇഴഞ്ഞുനീങ്ങാനേ കഴിഞ്ഞുള്ളൂ. നാലര കിലോമീറ്റർ ദൂരം കടക്കാൻ ബസുകളുൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഒരുമണിക്കൂർ എടുക്കേണ്ടിവന്നു. ഇരുചക്ര വാഹനങ്ങൾ റോഡരികിലൂടെ നുഴഞ്ഞുകയറി. വൈകിട്ട് ആറിന് പുറപ്പെട്ട ബസ് എഴുമണിക്കാണ് താഴെചൊവ്വയിലെത്തിയതെന്ന് കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരൻ പറഞ്ഞു. തിരിച്ചുള്ള സർവീസ് റദ്ദ് ചെയ്യേണ്ടിവരുമെന്നും ജീവനക്കാരൻ പറയുന്നു. താണ മുതൽ മേലെചൊവ്വ കവലവരെയും മേലെ ചൊവ്വ ഇറക്കം മുതൽ താഴെചൊവ്വ വരെയും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ബൈപ്പാസിലും വാഹനങ്ങൾ കുരുങ്ങി.

## Article Content

**താഴെചൊവ്വ :** ദേശീയപാതയിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് വാഹനങ്ങൾ റോഡിൽ കുടുങ്ങി. താഴെചൊവ്വ ബൈപ്പാസ് മുതൽ താണ വരെയുള്ള നാലര കിലോമീറ്റർ ദൂരം വാഹനങ്ങൾ കുടുങ്ങിക്കിടന്നു. ശനിയാഴ്ച ഉച്ചയ്ക്കുശേഷം തുടങ്ങിയ കുരുക്ക് രാത്രിയും തുടർന്നു. താഴെചൊവ്വ ബൈപ്പാസ് തുടങ്ങുന്നിടത്ത് പുതുതായി ആരംഭിച്ച മാളിലേക്ക് വരുന്നവർ വാഹനങ്ങൾ റോഡിൽ നിർത്തിയിടുന്നതാണ് കുരുക്കിന് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു. കണ്ണൂരിൽനിന്ന് താഴെചൊവ്വ വരെ വാഹനങ്ങൾക്ക് ഇഴഞ്ഞുനീങ്ങാനേ കഴിഞ്ഞുള്ളൂ. നാലര കിലോമീറ്റർ ദൂരം കടക്കാൻ ബസുകളുൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഒരുമണിക്കൂർ എടുക്കേണ്ടിവന്നു. ഇരുചക്ര വാഹനങ്ങൾ റോഡരികിലൂടെ നുഴഞ്ഞുകയറി. വൈകിട്ട് ആറിന് പുറപ്പെട്ട ബസ് എഴുമണിക്കാണ് താഴെചൊവ്വയിലെത്തിയതെന്ന് കണ്ണൂർ-കൂത്തുപറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരൻ പറഞ്ഞു. തിരിച്ചുള്ള സർവീസ് റദ്ദ് ചെയ്യേണ്ടിവരുമെന്നും ജീവനക്കാരൻ പറയുന്നു. താണ മുതൽ മേലെചൊവ്വ കവലവരെയും മേലെ ചൊവ്വ ഇറക്കം മുതൽ താഴെചൊവ്വ വരെയും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ബൈപ്പാസിലും വാഹനങ്ങൾ കുരുങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124865/it-takes-an-hour-to-cross-the-national-highway-four-and-a-half-kilometers-from-kurukilla)