---
title: "ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം."
english_title: "Freight trains collide and accident."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124877/freight-trains-collide-and-accident"
published_at: "2023-06-25T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6497d2a66ca44_dgfhfgh.jpg"
keywords: []
---

# ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം.

> **Lead Summary:** പശ്ചിമ ബംഗാളിലെ ഒണ്ട സ്റ്റേഷനിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി ബോഗികൾ പാളം തെറ്റി. ഞായറാഴ്ച പുലർച്ചെ 4 മണിയോടെയാണ് സംഭവം. അപകടത്തിൽ ആളപായമില്ലെങ്കിലും ഗുഡ്‌സ് ട്രെയിനുകളിലൊന്നിന്റെ ലോക്കോ പൈലറ്റിന് നിസാര പരിക്കേറ്റു. പശ്ചിമ ബംഗാളിലെ ബങ്കുരയ്ക്ക് സമീപം ചരക്ക് തീവണ്ടികൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുഡ്‌സ് ട്രെയിനുകളുടെ 12 ബോഗികൾ പാളം തെറ്റി. അപകടം ഖരക്പുർ-അദ്ര ഡിവിഷനിലെ ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. എത്രയും വേഗം ബോഗികൾ നീക്കി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

## Article Content

പശ്ചിമ ബംഗാളിലെ ഒണ്ട സ്റ്റേഷനിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി ബോഗികൾ പാളം തെറ്റി. ഞായറാഴ്ച പുലർച്ചെ 4 മണിയോടെയാണ് സംഭവം. അപകടത്തിൽ ആളപായമില്ലെങ്കിലും ഗുഡ്‌സ് ട്രെയിനുകളിലൊന്നിന്റെ ലോക്കോ പൈലറ്റിന് നിസാര പരിക്കേറ്റു. പശ്ചിമ ബംഗാളിലെ ബങ്കുരയ്ക്ക് സമീപം ചരക്ക് തീവണ്ടികൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുഡ്‌സ് ട്രെയിനുകളുടെ 12 ബോഗികൾ പാളം തെറ്റി. അപകടം ഖരക്പുർ-അദ്ര ഡിവിഷനിലെ ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. എത്രയും വേഗം ബോഗികൾ നീക്കി ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124877/freight-trains-collide-and-accident)