---
title: "മാരക മയക്കുമരുന്നായ എം ഡി എം എ യുമായി ഒരാൾ പിടിയിൽ "
english_title: "One arrested with deadly drug MDMA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124889/one-arrested-with-deadly-drug-mdma"
published_at: "2023-06-25T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6497d9bf6b4b7_mdma_predhi_pidiyul.jpg"
keywords: []
---

# മാരക മയക്കുമരുന്നായ എം ഡി എം എ യുമായി ഒരാൾ പിടിയിൽ 

> **Lead Summary:** **കണ്ണൂർ:** ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇരുവേരി എന്ന സ്ഥലത്ത് വച്ച് 1.510 ഗ്രാം തൂക്കം വരുന്ന എം ഡി എം എ യുമായി ഒരാളെ പോലീസ് പിടികൂടി. റെനീസ് പി.വി, വയസ്സ് 36, റംലാസ് ഹൗസ്, ആറ്റടപ്പ, മുട്ടോളം പാറ,എന്നയാളാണ് പിടിയിലായത്.

## Article Content

**കണ്ണൂർ:** ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇരുവേരി എന്ന സ്ഥലത്ത് വച്ച് 1.510 ഗ്രാം തൂക്കം വരുന്ന എം ഡി എം എ യുമായി ഒരാളെ പോലീസ് പിടികൂടി. റെനീസ് പി.വി, വയസ്സ് 36, റംലാസ് ഹൗസ്, ആറ്റടപ്പ, മുട്ടോളം പാറ,എന്നയാളാണ് പിടിയിലായത്.

തുടർന്ന് NDPS Act പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.ഇയാൾ ഇതിന് മുൻപും ചക്കരക്കൽ പോലീസ് സ്റ്റേഷനിലും കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലും NDPS കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായിരുന്നു.ചക്കരക്കൽ ഇൻസ്‌പെക്ടർ ശ്രീജിത്ത്‌ കൊടേരിയുടെ നേതൃത്വത്തിൽലുള്ള പോലീസ് ഉദ്യോഗസ്ഥർ ആണ് ഇയാളെ പിടികൂടിയത്.

കണ്ണൂർ സിറ്റി പോലിസ് കമ്മീഷണർ അജിത് കുമാർ IPS ന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മയക്കു മരുന്നിന്റെ ഉപയോഗവും വിൽപ്പനയും തടയുന്നതിനായി കണ്ണൂർ സിറ്റി പോലീസ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കണ്ണൂർ സിറ്റി ഡാൻസാഫും, അതാത് സ്റ്റേഷൻ പരിധിയിലെ പൊലീസും ചേർന്ന് ശക്തമായ പരിശോധനകൾ നടത്തിവരികയാണ് . മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും വിൽപ്പനനടത്തുന്നവരെയും കണ്ടെത്തി ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ച് വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124889/one-arrested-with-deadly-drug-mdma)