---
title: "കല്‍പ്പറ്റ ബസ് സ്റ്റാന്റിന്റെ സമീപത്തായി തയ്യാറാക്കിയ ഷീ ലോഡ്ജ് കെട്ടിടോദ്ഘാടനം നടന്നു."
english_title: "She Lodge was inaugurated near Kalpatta Bus Stand. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/124908/she-lodge-was-inaugurated-near-kalpatta-bus-stand"
published_at: "2023-06-25T12:32:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6497e70c74e80_she_loadge.jpg"
keywords: []
---

# കല്‍പ്പറ്റ ബസ് സ്റ്റാന്റിന്റെ സമീപത്തായി തയ്യാറാക്കിയ ഷീ ലോഡ്ജ് കെട്ടിടോദ്ഘാടനം നടന്നു.

> **Lead Summary:** **കല്‍പ്പറ്റ:** കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് കല്‍പ്പറ്റ ബസ് സ്റ്റാന്റിന്റെ സമീപത്തായി വനിതാഘടകപപദ്ധതിയിലുള്‍പ്പെടുത്തി തയ്യാറാക്കിയ ഷീ ലോഡ്ജ് കെട്ടിടോദ്ഘാടനം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ദിഖ് നിര്‍വ്വഹിച്ചു.

## Article Content

**കല്‍പ്പറ്റ:** കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് കല്‍പ്പറ്റ ബസ് സ്റ്റാന്റിന്റെ സമീപത്തായി വനിതാഘടകപപദ്ധതിയിലുള്‍പ്പെടുത്തി തയ്യാറാക്കിയ ഷീ ലോഡ്ജ് കെട്ടിടോദ്ഘാടനം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ദിഖ് നിര്‍വ്വഹിച്ചു.

വയനാടിന്റെ  ടൂറിസത്തിനും ഷീ ലോഡ്ജ് മുതല്‍ക്കൂട്ടാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  സ്ത്രീകളുടെ സുരക്ഷിതത്വത്തിനും ഷീ ലോഡ്ജ് പ്രാധാന്യം നല്‍കുന്നു.  പുറമേ നിന്നും വരുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസിക്കുന്നതിന് ഷീ ലോഡ്ജ് സഹായകരമാവുമെന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നസീമ ടീച്ചര്‍ അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. കെ. അബ്ദുറഹ്‌മാന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ  ചന്ദ്രിക കൃഷ്ണന്‍, അസ്മ കെ.കെ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍  ജോസ് പാറപ്പുറം, സി.ഡി.പി.ഒ  കാര്‍ത്തിക അന്ന തോമസ്, എ.ഡി.എ ഷെറിന്‍ മുള്ളര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി  ദീപ്തി. ആര്‍ നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/124908/she-lodge-was-inaugurated-near-kalpatta-bus-stand)