---
title: "അനുമോദിച്ചു "
english_title: "approved"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125038/approved"
published_at: "2023-06-26T05:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6498dc2fecedf_IMG-20230626-WA0004.jpg"
keywords: []
---

# അനുമോദിച്ചു 

> **Lead Summary:** **മാനന്തവാടി:** കേരള പി എസ് സി നടത്തിയ എസ് ഐ പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് നേടിയ തേറ്റമല സ്വദേശി അഖിൽ ജോണിനെ സംഘചേതന ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

## Article Content

**മാനന്തവാടി:** കേരള പി എസ് സി നടത്തിയ എസ് ഐ പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് നേടിയ തേറ്റമല സ്വദേശി അഖിൽ ജോണിനെ സംഘചേതന ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. തൊണ്ടർ നാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ആമിന സത്താർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ .കെ വിജയൻ ഉപഹാരം കൈമാറി.

ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ബിജോൾ വാർഡ് മെമ്പർ പി പി മൊയ്തീൻ ഗ്രന്ഥാലയം സെക്രട്ടറി കെ.അൻവർ പ്രസിഡണ്ട് ഹാരിസ് കെ. പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125038/approved)