വിദ്യാർത്ഥികൾക്ക് യാത്രാ പാസ് നിഷേധിച്ച് കെ എസ് ആർ ടി സി അധികൃതർ

വിദ്യാർത്ഥികൾക്ക് യാത്രാ പാസ് നിഷേധിച്ച് കെ എസ് ആർ ടി സി അധികൃതർ
Nov 24, 2021 12:24 PM | By Shyam

പയ്യന്നൂരിലെ മലയോര മേഖലകളിൽ വിദ്യാർത്ഥികൾക്ക് യാത്രാ പാസ് നിഷേധിച്ച് കെ എസ് ആർ ടി സി അധികൃതർ . ദിവസേന ഫുൾ ടിക്കറ്റ് നൽകി യാത്ര ചെയ്യുന്നതിനാൽ പ്രയാസമനുഭവിക്കുകയാണി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളും , രക്ഷിതാക്കളും.

പയ്യന്നൂർ നിയോജക മണ്ഡലത്തിലെ മലയോര പ്രദേശങ്ങളായ ജോസ്ഗിരി, രാജഗിരി ,പ്രാപ്പൊയിൽ, താബോർ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ സ്കൂളിലെത്തിച്ചേരാൻ ഏക ആശ്രയം റൂട്ടിൽ സർവ്വീസ് നടത്തുന്ന ഒരേയൊരു കെ എസ് ആർ ടി സി ബസ് മാത്രമാണ് . സ്വകാര്യ ബസ്സുകൾ സർവീസ് നടത്താത്ത ഇവിടങ്ങളിൽ മിക്കവാറും വിദ്യാർത്ഥികൾ ഫുൾ ടിക്കറ്റ് എടുത്താണ് യാത്ര ചെയ്യുന്നത് .ഒരു ബസിൽ 25 കുട്ടികൾക്ക് മാത്രമേ പാസിന് അനുമതിയുള്ളുവെന്നും ,ഇതിനോടകം 35 കുട്ടികൾക്ക് പാസ് അനുവദിച്ചുവെന്നുമാണ് കെ എസ് ആർ ടി സി അധികൃതർ പറയുന്നത് . 40 രൂപയോളം മുടക്കിയാണ് ഇവിടങ്ങളിൽ വിദ്യാർത്ഥികൾ യാത്ര ചെയ്യുന്നത് . ദിവസേന ഇത്രയും തുക നൽകി ബസിൽ യാത്ര ചെയ്യുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കളെയും, വിദ്യാർത്ഥികളേയും പ്രയാസത്തിലാക്കുന്നു .ചില ദിവസങ്ങളിൽ ബസ് സർവ്വീസ് നിർത്തി വെക്കേണ്ട സാഹചര്യമുണ്ടായാൽ വിദ്യാർത്ഥികളുടെ യാത്രാക്ലേശം കൂടുതൽ ദുരിതപൂർണമാകുന്നു .സംഭവത്തിൻ്റെ ഗൗരവം മുന്നിൽ കെ എസ് യു പയ്യന്നൂർ നിയോജക മണ്ഡലം അധികൃതർ കണ്ട് രാജ് മോഹൻ ഉണ്ണിത്താൻ എം പി ക്കും ,പയ്യന്നൂർ ഡിപ്പോ അധികൃതർക്കും നിവേദനം നൽകിയിട്ടുണ്ട്. ആകാശ് ഭാസ്കരൻ .കെ എസ് .യു പയ്യന്നൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് ബൈറ്റ് . ഒരു കെ എസ് ആർ ടി ബസ് കൂടി സർവ്വീസ് നടത്തിയാൽ നിലവിലെ പ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരം ലഭിക്കുമെന്നാണ് രക്ഷിതാക്കൾ പ്രതീക്ഷിക്കുന്നത് .

Ksrtc Students denied travel passes

Next TV

Related Stories
കെല്‍ട്രോണില്‍ വെക്കേഷന്‍ ക്ലാസുകള്‍

Apr 20, 2024 06:59 AM

കെല്‍ട്രോണില്‍ വെക്കേഷന്‍ ക്ലാസുകള്‍

കെല്‍ട്രോണില്‍ വെക്കേഷന്‍...

Read More >>
ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും

Apr 20, 2024 06:55 AM

ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും

ഹെല്‍പ്പ് ഡെസ്‌ക്...

Read More >>
സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കിന്റെ രണ്ടാംഘട്ട പരിശോധന നടന്നു

Apr 20, 2024 06:52 AM

സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കിന്റെ രണ്ടാംഘട്ട പരിശോധന നടന്നു

സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കിന്റെ രണ്ടാംഘട്ട പരിശോധന...

Read More >>
ആറളത്തെ കാട്ടാനശല്യം: സുരക്ഷക്ക് ആര്‍ ആര്‍ ടിയും പട്രോളിങ്ങ് സംഘവും സജ്ജം

Apr 20, 2024 06:10 AM

ആറളത്തെ കാട്ടാനശല്യം: സുരക്ഷക്ക് ആര്‍ ആര്‍ ടിയും പട്രോളിങ്ങ് സംഘവും സജ്ജം

ആറളത്തെ കാട്ടാനശല്യം: സുരക്ഷക്ക് ആര്‍ ആര്‍ ടിയും പട്രോളിങ്ങ് സംഘവും...

Read More >>
വൈദ്യുതി മുടങ്ങും

Apr 20, 2024 06:04 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ വിതരണം തുടങ്ങി

Apr 20, 2024 06:00 AM

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ വിതരണം തുടങ്ങി

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പുകള്‍ വിതരണം...

Read More >>
Top Stories