---
title: "സ്‌കൂളുകളില്‍ ഇന്നു ലഹരി വിരുദ്ധ ദിനം ആചരിക്കും. "
english_title: "Sivan kitty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125080/sivan-kitty"
published_at: "2023-06-26T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64991c10ac95d_n4466026401669712422787b47c843335c70c79324ef58763f14b16caa4d2bd89c5d0014c05058057cd0544.jpg"
keywords: []
---

# സ്‌കൂളുകളില്‍ ഇന്നു ലഹരി വിരുദ്ധ ദിനം ആചരിക്കും. 

> **Lead Summary:** **തിരുവനന്തപുരം** : സ്‌കൂളുകളില്‍ ഇന്നു ലഹരി വിരുദ്ധ ദിനം ആചരിക്കും. സംസ്‌ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം എസ്‌.എം.വി സ്‌കൂളില്‍ ഇന്നു രാവിലെ 9.30 ന്‌ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും.

## Article Content

**തിരുവനന്തപുരം** : സ്‌കൂളുകളില്‍ ഇന്നു ലഹരി വിരുദ്ധ ദിനം ആചരിക്കും. സംസ്‌ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം എസ്‌.എം.വി സ്‌കൂളില്‍ ഇന്നു രാവിലെ 9.30 ന്‌ മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും.

സംസ്‌ഥാനത്ത്‌ മുഴുവന്‍ സ്‌കൂളുകളിലും ലഹരി വിരുദ്ധ ദിനാചരണം നടത്തണമെന്നു മന്ത്രി നിര്‍ദേശിച്ചു. സ്‌കൂള്‍ അസംബ്ലിയില്‍ ലഹരി വിരുദ്ധ പ്രതിജ്‌ഞ ചൊല്ലാം. ലഹരിപദാര്‍ത്ഥങ്ങള്‍ക്കെതിരേയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ സ്‌കൂളുകളില്‍ സംഘടിപ്പിക്കാമെന്നും മന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125080/sivan-kitty)