---
title: "പൊതുജന പങ്കാളിത്തത്തോടെ കൽപ്പറ്റയിൽ ലഹരി വിരുദ്ധ ദിനാചരണം നടന്നു "
english_title: "Anti-drug day celebration at Kalpatta with public participation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125101/anti-drug-day-celebration-at-kalpatta-with-public-participation"
published_at: "2023-06-26T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649926e8173d1_Screenshot_2023-06-26-11-10-49-34_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പൊതുജന പങ്കാളിത്തത്തോടെ കൽപ്പറ്റയിൽ ലഹരി വിരുദ്ധ ദിനാചരണം നടന്നു 

> **Lead Summary:** കൽപ്പറ്റ: ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം. കൽപ്പറ്റയിലായിരുന്നു ജില്ലാതല പരിപാടി. എക്സൈസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു.

## Article Content

കൽപ്പറ്റ: ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം. കൽപ്പറ്റയിലായിരുന്നു ജില്ലാതല പരിപാടി. എക്സൈസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും അരങ്ങേറി. പുതിയ സ്റ്റാൻഡിൽ നിന്നാരംഭിച്ച ലഹരി വിരുദ്ധ റാലിയിൽ വിദ്യാർത്ഥികൾ ഉൾപ്പടെ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. പരിപാടിയിൽ സംബന്ധിച്ചവർ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.എ.ഡി.എം എൻ.ഐ .ഷാജു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എക്സൈസ് വകുപ്പിലെയും മറ്റ് വിവിധ വകുപ്പുകളിലെയും ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ ,സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125101/anti-drug-day-celebration-at-kalpatta-with-public-participation)