---
title: "പലിയേരി ആർച്ച് പാലം സംരക്ഷണമില്ലാതെ തകർച്ചയുടെ വക്കിൽ."
english_title: "Palieri Arch Bridge "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12513/palieri-arch-bridge"
published_at: "2021-11-24T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619de9145faf1_PicsArt_11-24-12.53.59.jpg"
keywords: []
---

# പലിയേരി ആർച്ച് പാലം സംരക്ഷണമില്ലാതെ തകർച്ചയുടെ വക്കിൽ.

> **Lead Summary:**  

## Article Content

 

കരിവെള്ളൂർ: പലിയെരിയിലെ തോടിനു കുറുകെയുള്ള ഈ ചെറിയ ആർച്ച് പാലത്തിന് നാടിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട്. ബ്രിട്ടിഷ് ഭരണകാലത്ത് ഈ ആർച്ച് പാലത്തിന്റെ തെക്ക് ഭാഗം കരിവെള്ളൂർ മുതൽ പാലക്കാട് വരെ മലബാർ ജില്ലയും പാലത്തിന്റെ വടക്ക് ഭാഗം കൊടക്കാട് മുതൽ ഉടുപ്പി വരെ തെക്കൻ കർണ്ണാടക ജില്ലയുമായിരുന്നു. ഈ രണ്ട് ഭരണ വ്യവസ്ഥയിൽ ജീവിക്കുന്ന മനുഷ്യർ യാത്ര ചെയ്യാനും തൊൽ, വിറക്, ഭക്ഷണ സാധനങ്ങൾ തുടങ്ങിയവ കടത്താനും ആശ്രയിച്ചിരുന്നത് ഈ പാലത്തെയാണ്. അക്കാലത്ത് പാലം കടന്നു പൊകുവാൻ ചുങ്കം നൽകിയിരുന്നതായും പറയപ്പെടുന്നു.

എൺപത് വർഷത്തിലധികം പഴക്കമുള്ള ഈ പാലം നിർമ്മിച്ചത് അക്കാലത്ത് ചെങ്കൽ ശില്പ നിർമ്മാണ മേഖലയിൽ അതിപ്രശസ്തനായ തോട്ടോൻ ചിണ്ടൻ എന്ന ചെങ്കൽ ശില്പിയാണ്. കരിവെള്ളൂർ കുക്കാനം പ്രദേശങ്ങളിലെ ചെങ്കൽ പണകളിൽ നിന്ന് കൊത്തിയെടുത്ത കല്ലുകളും , കുമ്മായവും ശർക്കരയും ചേർത്ത് ഉണ്ടാക്കുന്ന സുർക്കിയും ഉപയോഗിച്ചാണ് പാലം പണി പൂർത്തിയാക്കിയത്.

തൊട്ടടുത്ത് റോഡ് പാലം നിർമ്മിച്ചതൊടെ ഇന്ത്യാ ചരിത്രത്തിന്റെ ഭാഗം കൂടിയായ ഈ ആർച്ച് പാലം സംരക്ഷണമില്ലാതെ കാടുകയറിയ നിലയിലാണ്. പാലം സംരക്ഷിച്ച് നിലനിർത്തമെന്നാണ് പ്രദേശവാസികളുടെയും ചരിത്ര വിദ്യാർഥികളുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12513/palieri-arch-bridge)