---
title: "അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണ ഉദ്ഘാടനം കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു"
english_title: "Kolakkad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125133/kolakkad"
published_at: "2023-06-26T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64993807324cc_IMG-20230626-WA0031.jpg"
keywords: []
---

# അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണ ഉദ്ഘാടനം കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു

> **Lead Summary:**  **കൊളക്കാട്**: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസുകൾ വൈഎംസിഎ ഇരിട്ടി സബ് റീജിയന്റെയും പേരാവൂർ എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ കൊളക്കാട് സാന്തോം ഹയർസെക്കൻഡറി സ്കൂൾ, കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നടന്നു.

## Article Content

 **കൊളക്കാട്**: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസുകൾ വൈഎംസിഎ ഇരിട്ടി സബ് റീജിയന്റെയും പേരാവൂർ എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ കൊളക്കാട് സാന്തോം ഹയർസെക്കൻഡറി സ്കൂൾ, കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നടന്നു.

ലഹരിപദാർത്ഥങ്ങളുടെ കുത്തൊഴുക്കിൽ ബാല്യ കൗമാരങ്ങൾ ലഹരിക്കടിപ്പെട്ടുപോകുന്ന ഭയാനകമായ സ്ഥിതിവിശേഷത്തിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടു കൂടി എല്ലാവിധ ലഹരി പദാർത്ഥങ്ങളും ഉപേക്ഷിക്കും എന്ന പ്രതിജ്ഞയാണ് ഈ ദിവസം എടുക്കേണ്ടത്. ഏതു ലഹരിപദാർത്ഥവും ഒരു വ്യക്തിയെ മാത്രമല്ല അവന്റെ കുടുംബത്തെയും ഒരു സമൂഹത്തെ ആകമാനവും തകർക്കുമെന്ന വസ്തുത തിരിച്ചറിഞ്ഞു കൊണ്ടാണ് വൈഎംസിഎ ലഹരി വിരുദ്ധ ക്യാമ്പയിനുമായി മുന്നോട്ടുപോകുന്നത്. കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഷാജിമോന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈഎംസിഎ സബ് റീജിയൻ ചെയർമാൻ ജസ്റ്റിൻ കൊട്ടുകാപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. ബിജു പോൾ, ജോസ് ആവണംകോട്ട്, ജോണി തോമസ് വടക്കേക്കര, വത്സമ്മ നാഗമറ്റം, സിസ്റ്റർ സിൽവി എന്നിവർ പ്രസംഗിച്ചു. പേരാവൂർ എക്സൈസ് ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ബാബുമോൻ ഫ്രാൻസിസ് ക്ലാസുകൾ നയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125133/kolakkad)