---
title: "ആകാശ് തില്ലങ്കേരിയെ ജയില്‍ മാറ്റി"
english_title: "Akash thilenkari"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125155/akash-thilenkari"
published_at: "2023-06-26T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64994556905d4_Screenshot_2023-06-26-13-27-46-02_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ആകാശ് തില്ലങ്കേരിയെ ജയില്‍ മാറ്റി

> **Lead Summary:** ആകാശ് തില്ലങ്കേരിയെ മറ്റൊരു ജയിലിലേക്ക് മാറ്റി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ആകാശ് തില്ലങ്കേരിയെ മാറ്റിയത്.

## Article Content

ആകാശ് തില്ലങ്കേരിയെ മറ്റൊരു ജയിലിലേക്ക് മാറ്റി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ആകാശ് തില്ലങ്കേരിയെ മാറ്റിയത്.

അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേക്കാണ് മാറ്റിയത്. അസി. ജയിലറെ തല്ലിയതിന് പിന്നാലെയാണ് ജയില്‍ മാറ്റം.

ഫോണുപയോഗിച്ചെന്ന സംശയത്തെ തുടര്‍ന്ന് ചോദ്യം ചെയ്തിരുന്നു. സെല്ലിന്റെ ഒരു ഭാഗം തുണി മറച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോഴായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ ആകാശിനെതിരെ വിയ്യൂര്‍ പൊലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125155/akash-thilenkari)