---
title: "പണം സുധാകരന്റെ വീക്‌നെസ്സ്; വനം മന്ത്രിയായിരിക്കേ ചന്ദനത്തൈലം കടത്തി- ആരോപണവുമായി പ്രശാന്ത് ബാബു"
english_title: "K sudhakaran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125190/k-sudhakaran"
published_at: "2023-06-26T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64995aa887f24_Screenshot_2023-06-26-14-56-22-79_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പണം സുധാകരന്റെ വീക്‌നെസ്സ്; വനം മന്ത്രിയായിരിക്കേ ചന്ദനത്തൈലം കടത്തി- ആരോപണവുമായി പ്രശാന്ത് ബാബു

> **Lead Summary:**  കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരനെതിരെ ഗുരുതര ആരോപണവുമായി മുൻ ഡ്രൈവറും കോൺഗ്രസ് മുൻ കൗൺസിലറുമായ പ്രശാന്ത് ബാബു.

## Article Content

 കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരനെതിരെ ഗുരുതര ആരോപണവുമായി മുൻ ഡ്രൈവറും കോൺഗ്രസ് മുൻ കൗൺസിലറുമായ പ്രശാന്ത് ബാബു.

പണം കിട്ടാൻ കെ. സുധാകരൻ എന്തും ചെയ്യുമെന്ന് പരാതിക്കാരനായ പ്രശാന്ത് ബാബു പറഞ്ഞു. വനംമന്ത്രിയായിരുന്നപ്പോൾ സുധാകരൻ ചന്ദനത്തൈലം കടത്തി. അന്ന് എ.കെ. ആന്റണിയുടെ അടുത്ത് പരാതി നൽകിയിരുന്നെങ്കിലും സുധാകരനെതിരേ നടപടിയുണ്ടായില്ലെന്നും പ്രശാന്ത് ബാബു പറഞ്ഞു.

കണ്ണൂർ നഗരസഭ ഭരണം ഉപയോഗിച്ച് വൻ തട്ടിപ്പിന് ശ്രമിച്ചിരുന്നു. വിജിലൻസ് കേസ് പിൻവലിക്കാൻ സുധാകരന്റെ ഇടനിലക്കാരൻ വഴി 25 ലക്ഷം രൂപകോഴ വാഗ്ദാനം നൽകി. ചിറക്കൽ രാജാസ് സ്കൂൾ ഏറ്റെടുക്കാൻ പിരിച്ച 16 കോടിയോളം സുധാകരൻ വെട്ടിച്ചു.

അഴിമതി നടത്തിയാണ് അദ്ദേഹം ആഡംബര വീടടക്കം നിർമിച്ചതെന്നും പ്രശാന്ത് ബാബു ആരോപിച്ചു. പണമാണ് സുധാകരന്റെ പ്രധാന വീക്ക്നസ്സ്. വനം വകുപ്പ് മന്ത്രിയായിരിക്കേ, സുധാകരനെ കോടതിയിൽ ഹാജരാക്കേണ്ടിയിരുന്നു ചന്ദനത്തൈലം ഇൻസ്പെക്ഷന്റെ പേരിൽ ഉദ്യോഗസ്ഥരെയും കൂട്ടി അവിടെനിന്ന് കടത്തിക്കൊണ്ടുപോയത് അന്നത്തെ ഡ്രൈവർ തന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി പ്രശാന്ത് ബാബു പറഞ്ഞു.

ഇത് എ.കെ. ആന്റണിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും എന്നാൽ തുടർനടപടികളുണ്ടായില്ലെന്നും പ്രശാന്ത് ബാബു പറയുന്നു. താൻ കണ്ണൂർ നഗരസഭാ കൗൺസിലറായിരിക്കുമ്പോൾ മാലിന്യത്തിൽനിന്ന് വൈദ്യുതി എന്ന പേരിൽ 175 കോടി രൂപയുടെ അഴിമതിക്ക് സുധാകരൻ ശ്രമിച്ചിരുന്നു.

അന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയാണ് ആ ശ്രമത്തെ തടയിട്ടത്. ചിറക്കൽ രാജാസ് സ്കൂൾ ഏറ്റെടുക്കാൻവേണ്ടി വിദേശത്തുനിന്നടക്കം പിരിച്ച 16 കോടിയോളം സുധാകരൻ വെട്ടിച്ചു.

ഇതുസംബന്ധിച്ചാണ് 2021-ൽ വിജിലൻസിന് പരാതി നൽകിയതെന്നും പ്രശാന്ത് ബാബു പറഞ്ഞു. ഇപ്പോൾ സുധാകരന്റെ ഭാര്യയുടെ അക്കൗണ്ടുവിവരം തേടി വിജിലൻസ് സമീപിച്ചതും ഈ പരാതിയുടെ തുടർനടപടിയായിട്ടായിരിക്കാമെന്നും മുൻ ഡ്രൈവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125190/k-sudhakaran)