---
title: "ശുചിത്വ-പരിസ്ഥിതി സൗഹൃദ സന്ദേശവുമായി വിദ്യാർത്ഥി കൂട്ടായ്മ"
english_title: "Environment friendly message "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125191/environment-friendly-message"
published_at: "2023-06-26T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64995ba0b083f_Screenshot_2023-06-26-15-03-14-31_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ശുചിത്വ-പരിസ്ഥിതി സൗഹൃദ സന്ദേശവുമായി വിദ്യാർത്ഥി കൂട്ടായ്മ

> **Lead Summary:** വിദ്യാർത്ഥികളിൽ സുസ്ഥിര ശുചിത്വ അവബോധവും പരിസ്ഥിതി സൗഹൃദ സന്ദേശവും എത്തിക്കുന്നതിന്റെ ഭാഗമായി ഇരിക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി , സീഡ് വിദ്യാർത്ഥികൾ നിർമ്മിച്ച പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ വിതരണം ചെയ്തു.

## Article Content

വിദ്യാർത്ഥികളിൽ സുസ്ഥിര ശുചിത്വ അവബോധവും പരിസ്ഥിതി സൗഹൃദ സന്ദേശവും എത്തിക്കുന്നതിന്റെ ഭാഗമായി ഇരിക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി , സീഡ് വിദ്യാർത്ഥികൾ നിർമ്മിച്ച പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾ വിതരണം ചെയ്തു.

പേപ്പർ വേയ്സ്റ്റ് ബാസ്ക്കറ്റ്, ഈർക്കിൾ കൊണ്ട് നിർമ്മിച്ച ചൂലുകൾ, പേപ്പർ ബാഗുകൾ എന്നിവയുടെ വിതരണോത്ഘാടനം സ്കൂൾ പ്രധാനധ്യാപിക വി.സി ശൈലജ നിർവഹിച്ചു. അവധിക്കാല പരിശീലനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ആണ് മുഴുവൻ ക്ലാസുകളിലേക്കും ആവിശ്യമായ പരിസ്ഥിതി സൗഹൃദ ശുചീകരണ സാമഗ്രികൾ നിർമ്മിച്ചത്.

ചടങ്ങിൽ സ്റ്റാഫ്‌ സെക്രട്ടറി കെ.പി സുനിൽകുമാർ , സീഡ് കോഡിനേറ്റർ വി വി സുനേഷ്, ടി.വത്സലൻ , കെ.പി മിനി, കെ.മീനാകുമാരി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125191/environment-friendly-message)