---
title: "കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്നിയൂർ യൂണിറ്റ് കൺവെൻഷനും സ്വീകരണവും അനുമോദനവും നടന്നു"
english_title: "Kerala state service pensioners union"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125195/kerala-state-service-pensioners-union"
published_at: "2023-06-26T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64995f90718f7_IMG-20230626-WA0005.jpg"
keywords: []
---

# കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്നിയൂർ യൂണിറ്റ് കൺവെൻഷനും സ്വീകരണവും അനുമോദനവും നടന്നു

> **Lead Summary:** .ചവനപ്പുഴ സുപ്രഭാ കലാനിലയം ഹാളിൽ നടന്ന പരിപാടി കെ.എസ്.എസ്.പി.യു ബ്ലോക്ക് സെക്രട്ടറി ആൻ്റണി ഡൊമനിക്ക് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കെ.വി ബാലൻ അധ്യക്ഷത വഹിച്ചു.

## Article Content

.ചവനപ്പുഴ സുപ്രഭാ കലാനിലയം ഹാളിൽ നടന്ന പരിപാടി കെ.എസ്.എസ്.പി.യു ബ്ലോക്ക് സെക്രട്ടറി ആൻ്റണി ഡൊമനിക്ക് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കെ.വി ബാലൻ അധ്യക്ഷത വഹിച്ചു.

സംഘടനയിൽ പുതിയതായി അംഗങ്ങളായവരെ യൂണിറ്റ് രക്ഷാധികാരി ഒ.കുഞ്ഞിരാമൻ സ്വീകരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ബ്ലോക്ക് ട്രഷറർ പി.രാമചന്ദ്രൻ അനുമോദിച്ചു.

ജില്ലാ കമ്മറ്റി അംഗം പി.കുഞ്ഞിക്കണ്ണൻ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വി.സി പത്മനാഭൻ സ്വാഗതവും ജോ. സെക്രട്ടറി എം.വി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125195/kerala-state-service-pensioners-union)