---
title: "കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു"
english_title: "Kottiyoor ijm hihher secondary "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125197/kottiyoor-ijm-hihher-secondary"
published_at: "2023-06-26T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649960cb835d1_IMG-20230626-WA0006.jpg"
keywords: []
---

# കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:**  ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് , സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ്, തുടങ്ങിയ സംഘടനയിലെ വിദ്യാർത്ഥികളും ഉൾപ്പെടെ മുഴുവൻ വിദ്യാർത്ഥികളേയും ഉൾക്കൊള്ളിച്ച് നീണ്ടുനോക്കിയിലേക്ക് ലഹരി വിരുദ്ധ സദ്ദേശ റാലി നടത്തി.

## Article Content

 ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് , സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ്, തുടങ്ങിയ സംഘടനയിലെ വിദ്യാർത്ഥികളും ഉൾപ്പെടെ മുഴുവൻ വിദ്യാർത്ഥികളേയും ഉൾക്കൊള്ളിച്ച് നീണ്ടുനോക്കിയിലേക്ക് ലഹരി വിരുദ്ധ സദ്ദേശ റാലി നടത്തി.

നീണ്ടുനോക്കിയിൽ സംഘടിപ്പിച്ച യോഗം കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഹെഡ് മാസ്റ്റർ വർഗ്ഗീസ് ഇ.കെ സ്വാഗതം ആശംസിച്ചു. സിവിൽ എക്സൈസ് ഓഫീസർ സന്ദീപ് ഗണപതിയാടൻ മുഖ്യ സന്ദേശം നൽകി. ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

എസ്.പി.സി ക്യാഡറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളിച്ച മൂകാഭിനയവും അരങ്ങേറി. സ്കൂളിൽ ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം, ലഹരിക്കെതിരേ ഒപ്പ് മരം മുദ്രാവാക്യ രചനാ മത്സരം എന്നിവ നടത്തി,ചടങ്ങിൽ സുനീഷ് പി.ജോസ്, വർക്കി എം.സി,ഡെയ്സി എ.വി , വിദ്യാർത്ഥി പ്രതിനിധി ജിസ മരിയ സുരേഷ്, എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125197/kottiyoor-ijm-hihher-secondary)