---
title: "ചെട്ട്യാംപറമ്പ് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു "
english_title: "Chettyamparamba drinking water project inaugurated "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12520/chettyamparamba-drinking-water-project-inaugurated"
published_at: "2021-11-24T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619decaabfa46_Untitled-1 copy.jpg"
keywords: []
---

# ചെട്ട്യാംപറമ്പ് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** കേളകം: സാമൂഹിക വികസന പദ്ധതിയുടെ ഭാഗമായി വിർഭാക് ആനിമൽ ഹെൽത്ത് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് ചെട്ട്യാംപറമ്പിൽ നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് നിർവഹിച്ചു. 350000 രൂപ ചിലവിലാണ് കുടിവെള്ള പദ്ധതി ആരംഭിച്ചിരിക്കുന്നത്.

## Article Content

കേളകം: സാമൂഹിക വികസന പദ്ധതിയുടെ ഭാഗമായി വിർഭാക് ആനിമൽ ഹെൽത്ത് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് ചെട്ട്യാംപറമ്പിൽ നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് നിർവഹിച്ചു. 350000 രൂപ ചിലവിലാണ് കുടിവെള്ള പദ്ധതി ആരംഭിച്ചിരിക്കുന്നത്.

വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തോമസ് പുളിക്കക്കണ്ടം അദ്ധ്യക്ഷത വഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം മേരിക്കുട്ടി കഞ്ഞിക്കുഴി, കോൺഗ്രസ് കേളകം മണ്ഡലം പ്രസിഡന്റ് സന്തോഷ് മണ്ണാർകുളം, പഞ്ചായത്തംഗങ്ങളായ ഷിജി സുരേന്ദ്രൻ, മനോഹരൻ മരാടി, വിർഭാക് ഏരിയ ബിസിനസ് മാനേജർ എം ജി ജയേഷ്, ബിസിനസ് ഓഫീസർമാരായ പ്രമദ്, റോമിയോ എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12520/chettyamparamba-drinking-water-project-inaugurated)