---
title: "മേനപ്രം ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം എക്സികുട്ടീവ് ഓഫീസറായിരുന്ന കെ.സി.സദാനന്ദന് യാത്രയയപ്പ് നൽകി"
english_title: "Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125204/temple"
published_at: "2023-06-26T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649967fbc8030_IMG-20230626-WA0008.jpg"
keywords: []
---

# മേനപ്രം ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം എക്സികുട്ടീവ് ഓഫീസറായിരുന്ന കെ.സി.സദാനന്ദന് യാത്രയയപ്പ് നൽകി

> **Lead Summary:** **ചൊക്ലി**: മേനപ്രത്തെ ശ്രീ വേട്ടക്കൊരു മകൻ ക്ഷേത്രത്തിൻ്റെ എക്സികുട്ടീവ് ഓഫീസറായി അഞ്ച് വർഷം സേവനമനുഷ്ഠിച്ച കെ.സി.സദാനന്ദന് യാത്രയയപ്പ് നൽകി.

## Article Content

**ചൊക്ലി**: മേനപ്രത്തെ ശ്രീ വേട്ടക്കൊരു മകൻ ക്ഷേത്രത്തിൻ്റെ എക്സികുട്ടീവ് ഓഫീസറായി അഞ്ച് വർഷം സേവനമനുഷ്ഠിച്ച കെ.സി.സദാനന്ദന് യാത്രയയപ്പ് നൽകി.

കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനവും ഉപഹാര വിതരണവും നിർവ്വഹിച്ചു.മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഏരിയാ കമ്മിറ്റി ചെയർമാൻ ടി.കെ.സുധി അധ്യക്ഷത വഹിച്ചു.

മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി. നന്ദകുമാറിനെ ചടങ്ങിൽ വച്ച് ആദരിച്ചു.ടി.ഉണ്ണികൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി.

എ. ഉഷ, ടി.ദിന രാജ്, ശങ്കരൻ നമ്പൂതിരി, സി.എം.ബാലകൃഷ്ണൻ, രജനി ബാബുരാജ്, ടി.ശ്രീധരൻ, വി.പി.ഷാജിൻ എന്നിവർ സംസാരിച്ചു. പി. ഭാസ്കരൻ സ്വാഗതവും ടി.ഷാജൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125204/temple)