---
title: "കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു"
english_title: "Santhome higher secondary "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125215/santhome-higher-secondary"
published_at: "2023-06-26T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649974897fccf_IMG-20230626-WA0009.jpg"
keywords: []
---

# കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു

> **Lead Summary:**  **കൊളക്കാട്**: സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ അസംബ്ലിയോടെ ദിനാചരണം ആരംഭിച്ചു.

## Article Content

 **കൊളക്കാട്**: സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ അസംബ്ലിയോടെ ദിനാചരണം ആരംഭിച്ചു.

ഹെഡ്മിസ്ട്രെസ്സ്  സോളി തോമസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.സ്റ്റാഫ് സെക്രട്ടറി  റീഗോ തോമസ് സന്ദേശം നൽകുകയും, ക്രിസ്റ്റീന സിബി, അലീന, ആൻലെറ്റ്‌, ജോസ്ന ജോസഫ് എന്നീ കുട്ടികൾ വ്യത്യസ്ത പരിപാടികൾ നടത്തുകയും ചെയ്തു.

തുടർന്ന് കൊളക്കാട് ടൗണിലേക്ക് ലഹരി വിരുദ്ധ മുദ്രാവാക്യ വിളികളുമായി ലഹരി വിരുദ്ധ റാലി നടത്തുകയും, ടൗണിൽ വച്ച് ഫ്ലാഷ് മോബ്, സ്കിറ്റ് എന്നിവ നടത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125215/santhome-higher-secondary)