---
title: "ലഹരി വിരുദ്ധ ദിനം വേറിട്ടതാക്കി മണത്തണ ഗവ: ഹയർ സെക്കൻഡറി സ്കൂൾ"
english_title: "Anti drug day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125220/anti-drug-day"
published_at: "2023-06-26T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649976847b43a_Screenshot_20230626_164037_WhatsApp.jpg"
keywords: []
---

# ലഹരി വിരുദ്ധ ദിനം വേറിട്ടതാക്കി മണത്തണ ഗവ: ഹയർ സെക്കൻഡറി സ്കൂൾ

> **Lead Summary:** പേരാവൂർ - ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മണത്തണ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ രാവിലെ നടന്ന അസംബ്ലിയിൽ പ്രധാനാധ്യാപകനും, സ്റ്റാഫ് സെക്രട്ടറിയും, മറ്റ് അധ്യാപകരും ലഹരി വിരുദ്ധ ദിന പ്രതിജ്ഞയും സന്ദേശവും വിദ്യാർത്ഥികൾക്ക് കൈമാറി.

## Article Content

പേരാവൂർ - ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മണത്തണ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ രാവിലെ നടന്ന അസംബ്ലിയിൽ പ്രധാനാധ്യാപകനും, സ്റ്റാഫ് സെക്രട്ടറിയും, മറ്റ് അധ്യാപകരും ലഹരി വിരുദ്ധ ദിന പ്രതിജ്ഞയും സന്ദേശവും വിദ്യാർത്ഥികൾക്ക് കൈമാറി.

 ലഹരിക്ക്  എതിരായ ലഘുലേഖകൾ 'വിമുക്തി' എന്ന പേരിൽ സ്കൂൾ പരിസരത്തെ കടകളിലും കോളനികളിലും വിദ്യാർഥികൾ വിതരണം ചെയ്തു. തുടർന്ന് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സൈക്കിൾ റാലി, പോസ്റ്റർ രചന മത്സരം, ഡോക്യുമെന്ററി പ്രദർശനം, ലഹരി വിരുദ്ധ മനുഷ്യ ചങ്ങല, പ്രസംഗം മത്സരം തുടങ്ങി വിവിധ പരിപാടികളും അരങ്ങേറി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125220/anti-drug-day)