---
title: "കെ എസ് ഇ ബിയുടെ വൈദ്യുതി പോസ്റ്റുകളിൽ ചാർജിങ് സ്റ്റേഷനുകൾ"
english_title: "Charging stations at KSEB's power posts"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12523/Charging-stations-at-KSEB's-power-posts"
published_at: "2021-11-24T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619df0c8ddea3_Screenshot_20211124_131832.jpg"
keywords: []
---

# കെ എസ് ഇ ബിയുടെ വൈദ്യുതി പോസ്റ്റുകളിൽ ചാർജിങ് സ്റ്റേഷനുകൾ

> **Lead Summary:** കെ എസ് ഇ ബിയുടെ വൈദ്യുതി പോസ്റ്റുകളിൽ ത്രീ വീലർ / ടൂ വീലർ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി 1140 പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനായി ഇ-ടെൻഡർ ക്ഷണിച്ചിരികുകയാണ് . ടെൻഡർ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി 26.11.2021, 3.30 pm ആണ് നിലവിലുള്ള പോസ്റ്റിൽ തന്നെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുക വഴി ചെലവ് കുറയ്ക്കാനും അതുമൂലം ഈ സൗകര്യം കുറഞ്ഞനിരക്കിൽ ഓട്ടോറിക്ഷകൾക്കും സ്കൂട്ടറുകൾക്ക് ലഭ്യമാക്കാനും സാധിക്കും

## Article Content

കെ എസ് ഇ ബിയുടെ വൈദ്യുതി പോസ്റ്റുകളിൽ ത്രീ വീലർ / ടൂ വീലർ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി 1140 പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനായി ഇ-ടെൻഡർ ക്ഷണിച്ചിരികുകയാണ് . ടെൻഡർ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി 26.11.2021, 3.30 pm ആണ് നിലവിലുള്ള പോസ്റ്റിൽ തന്നെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുക വഴി ചെലവ് കുറയ്ക്കാനും അതുമൂലം ഈ സൗകര്യം കുറഞ്ഞനിരക്കിൽ ഓട്ടോറിക്ഷകൾക്കും സ്കൂട്ടറുകൾക്ക് ലഭ്യമാക്കാനും സാധിക്കും

റോഡരികിലും പാർക്കിങ് ഏരിയയിലും പൊതുസ്ഥലങ്ങളിലുമാണ് ഇത്തരം പോൾ മൗണ്ട് സ്റ്റേഷനുകൾ സ്ഥാപിക്കുക എന്നതിനാൽ ഇലക്ട്രിക് ഓട്ടോ/സ്കൂട്ടർ എന്നിവയ്ക്ക് സൗകര്യപ്രദമായി ചാർജ് ചെയ്യാനും കഴിയും. ചാർജിങ് തുക മൊബൈൽ ആപ്പ് വഴി വഴി ക്യുആർ കോഡ് സ്കാൻ ചെയ്ത് പ്രീപെയ്ഡ് സംവിധാനം വഴി വളരെ ലളിതമായി അടയ്ക്കാനാകും. വിശദാംശങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ് : https://bit.ly/30TtCIu

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12523/Charging-stations-at-KSEB's-power-posts)