---
title: "താമരശ്ശേരി ചുരത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർ കൊക്കയിലേക്ക് വീണു."
english_title: "Two bikers fell into Koka at Thamarassery pass. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125250/two-bikers-fell-into-koka-at-thamarassery-pass"
published_at: "2023-06-26T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499a7e125401_jkbukhibkj.jpg"
keywords: []
---

# താമരശ്ശേരി ചുരത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർ കൊക്കയിലേക്ക് വീണു.

> **Lead Summary:** **കൽപറ്റ: **താമരശ്ശേരി ചുരത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർ കൊക്കയിലേക്ക് വീണു. കൽപറ്റയിൽനിന്നെത്തിയ അഗ്നിരക്ഷാ സേന ഇരുവരെയും രക്ഷപ്പെടുത്തി വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തൃശൂർ സ്വദേശി അൽത്താഫ് , കൊടുവള്ളി സ്വദേശി ഹിജാസ് എന്നിവരാണ് അപകടത്തിൽപെട്ടത്. തകരപ്പാടിക്കു സമീപത്ത് വെച്ച് ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.

## Article Content

**കൽപറ്റ: **താമരശ്ശേരി ചുരത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർ കൊക്കയിലേക്ക് വീണു. കൽപറ്റയിൽനിന്നെത്തിയ അഗ്നിരക്ഷാ സേന ഇരുവരെയും രക്ഷപ്പെടുത്തി വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തൃശൂർ സ്വദേശി അൽത്താഫ് , കൊടുവള്ളി സ്വദേശി ഹിജാസ് എന്നിവരാണ് അപകടത്തിൽപെട്ടത്. തകരപ്പാടിക്കു സമീപത്ത് വെച്ച് ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125250/two-bikers-fell-into-koka-at-thamarassery-pass)