---
title: " ലഹരിവിരുദ്ധ ബോധവല്‍ക്കരണ റാലിയും സാഹിത്യ മത്സരവും സംഘടിപ്പിച്ചു."
english_title: "Organized anti-drug awareness rally and literature competition. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125260/organized-anti-drug-awareness-rally-and-literature-competition"
published_at: "2023-06-26T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499ad7722ea7_hjnk,bkjb.jpg"
keywords: []
---

#  ലഹരിവിരുദ്ധ ബോധവല്‍ക്കരണ റാലിയും സാഹിത്യ മത്സരവും സംഘടിപ്പിച്ചു.

> **Lead Summary:** **കല്‍പ്പറ്റ:** അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി റേഡിയോ മാറ്റൊലി, എക്‌സൈസ് വകുപ്പ്, റോട്ടറി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ റാലിയും സാഹിത്യ മത്സരവും സംഘടിപ്പിച്ചു. കല്‍പ്പറ്റ പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച റാലി ജില്ലാ കളക്ടര്‍ ഡോക്ടര്‍ രേണു രാജ് ഐഎഎസ് ഫ്‌ളാഗ് ഓഫ് ചെയ്തു.

## Article Content

**കല്‍പ്പറ്റ:** അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി റേഡിയോ മാറ്റൊലി, എക്‌സൈസ് വകുപ്പ്, റോട്ടറി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ റാലിയും സാഹിത്യ മത്സരവും സംഘടിപ്പിച്ചു. കല്‍പ്പറ്റ പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച റാലി ജില്ലാ കളക്ടര്‍ ഡോക്ടര്‍ രേണു രാജ് ഐഎഎസ് ഫ്‌ളാഗ് ഓഫ് ചെയ്തു.

കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ.ടി.സിദ്ദിഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. റേഡിയോ മാറ്റൊലി സ്റ്റേഷന്‍ ഡയറക്ര്‍ ഫാദര്‍ ബിജോ കറുകപ്പള്ളി, എഡിഎം എന്‍.ഐ ഷാജു, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദ്ദീന്‍, മാറ്റൊലി പ്രോഗ്രാം പ്രൊഡ്യൂസര്‍ ജോസഫ് പള്ളത്ത്, റെനീഷ് ആര്യപ്പള്ളി, ജീവിത ജ്യോതി ബിജു, ജനനി ശിവപാര്‍വ്വതി എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125260/organized-anti-drug-awareness-rally-and-literature-competition)