---
title: "കൊട്ടിയൂർ വൈശാഖമഹോത്സവതീർത്ഥാടനം സുഗമമാക്കാൻ നടപടികൾ കൈക്കൊള്ളും: മലബാർ ദേവസ്വം കമ്മീഷണർ."
english_title: "Steps will be taken to facilitate Vaishakhamahotsavat pilgrimage to Kottiur: Malabar Devaswom Commissioner. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125269/steps-will-be-taken-to-facilitate-vaishakhamahotsavat-pilgrimage-to-kottiur-malabar-devaswom-commissioner"
published_at: "2023-06-26T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6499b3c73787e_kottiyoor.jpg"
keywords: []
---

# കൊട്ടിയൂർ വൈശാഖമഹോത്സവതീർത്ഥാടനം സുഗമമാക്കാൻ നടപടികൾ കൈക്കൊള്ളും: മലബാർ ദേവസ്വം കമ്മീഷണർ.

> **Lead Summary:** **കൊട്ടിയൂർ: **വരും വർഷങ്ങളിലെ കൊട്ടിയൂർ തീർത്ഥാടനം സുഗമമാക്കാൻ മലബാർ ദേവസ്വം ബോർഡ് കൊട്ടിയൂർ ദേവസ്വവുമായി സഹകരിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളും എന്ന് കമ്മീഷണർ പി.നന്ദകുമാർ.കൂടുതൽ പാർക്കിംഗ് സ്പേസുകൾ ക്രമീകരിക്കും.റിംഗ്റോഡ് യാഥാർത്ഥ്യമാക്കും.തന്ത്രിമാരുമായി ആലോചിച്ച് പ്രസാദ വിതരണത്തിന് സൗകര്യപ്രദമായ പുന:ക്രമീകരണം വരുത്തും. വിദഗ്ധ ഡോക്ടർമാരുടെ സേവനം ദേവസ്വം നേരിട്ട് ഉറപ്പുവരുത്തും.

## Article Content

**കൊട്ടിയൂർ: **വരും വർഷങ്ങളിലെ കൊട്ടിയൂർ തീർത്ഥാടനം സുഗമമാക്കാൻ മലബാർ ദേവസ്വം ബോർഡ് കൊട്ടിയൂർ ദേവസ്വവുമായി സഹകരിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളും എന്ന് കമ്മീഷണർ പി.നന്ദകുമാർ.കൂടുതൽ പാർക്കിംഗ് സ്പേസുകൾ ക്രമീകരിക്കും.റിംഗ്റോഡ് യാഥാർത്ഥ്യമാക്കും.തന്ത്രിമാരുമായി ആലോചിച്ച് പ്രസാദ വിതരണത്തിന് സൗകര്യപ്രദമായ പുന:ക്രമീകരണം വരുത്തും. വിദഗ്ധ ഡോക്ടർമാരുടെ സേവനം ദേവസ്വം നേരിട്ട് ഉറപ്പുവരുത്തും.

കമ്മീഷണർ പറഞ്ഞു. കൊട്ടിയൂർ എൻ എസ്എസ് കരയോഗം,കൊട്ടിയൂർ പെരുമാൾ സേവാസംഘം,കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി തുടങ്ങിയ വിവിധസംഘടനകൾ മേൽ വിഷയങ്ങൾ ഉന്നയിച്ചിരുന്നു.ഉത്സവാനന്തരം വിവിധ സംവിധാനങ്ങളെ ഏകോപിപ്പിച്ച് അവലോകനം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.ട്രസ്റ്റിമാരായ എൻ.പ്രശാന്ത്,രവീന്ദ്രൻ പൊയിലൂർ ഭക്തജനസംഘടനാഭാരവാഹികളായ കെ സി വേണുഗോപാൽ, പി.എസ് മോഹനൻ കൊട്ടിയൂർ എന്നിവരും കമ്മീഷണറോടൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125269/steps-will-be-taken-to-facilitate-vaishakhamahotsavat-pilgrimage-to-kottiur-malabar-devaswom-commissioner)