---
title: "അധികൃതർ കണ്ണടയ്ക്കുന്നു; നിർത്തിവച്ച നവീകരണ പ്രവർത്തിയിൽ ദുരിതം അനുഭവിക്കുന്നത് ഇരിട്ടിയിലെ അഗ്നിരക്ഷ നിലയവും,നാട്ടുകാരും"
english_title: "Iritty fire station "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12529/iritty-fire-station"
published_at: "2021-11-24T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619df82eba81d_PicsArt_11-24-01.58.23.jpg"
keywords: []
---

# അധികൃതർ കണ്ണടയ്ക്കുന്നു; നിർത്തിവച്ച നവീകരണ പ്രവർത്തിയിൽ ദുരിതം അനുഭവിക്കുന്നത് ഇരിട്ടിയിലെ അഗ്നിരക്ഷ നിലയവും,നാട്ടുകാരും

> **Lead Summary:** ഇരിട്ടി: നേരംപോക്ക് -എടക്കാനം റോഡിൽ പഴയ ഗവ.ആശുപത്രി കെട്ടിടത്തിൽ വർഷങ്ങ ളായി പ്രവർത്തിക്കുന്ന അഗ്നിരക്ഷാനിലയം, റോഡിൽ നിന്നും താഴ്ന്ന ഭാഗത്താണ് സ്ഥിതിചെയ്യുന്നത്.

## Article Content

ഇരിട്ടി: നേരംപോക്ക് -എടക്കാനം റോഡിൽ പഴയ ഗവ.ആശുപത്രി കെട്ടിടത്തിൽ വർഷങ്ങ ളായി പ്രവർത്തിക്കുന്ന അഗ്നിരക്ഷാനിലയം, റോഡിൽ നിന്നും താഴ്ന്ന ഭാഗത്താണ് സ്ഥിതിചെയ്യുന്നത്.

മഴക്കാലത്ത് റോഡിൽ നിന്നു വെള്ളം ഒഴുകിയെത്തി നിലയത്തിന്റെ മുറ്റത്ത് വെള്ളക്കെട്ട് രൂപപ്പെടുകയും പലപ്പോഴും അഗ്നിരക്ഷാ ഉപകരണങ്ങൾ വെള്ളത്തിൽ മുങ്ങുന്നതിനും പരിഹാരമായി നഗരസഭ11ലക്ഷം രൂപ മുടക്കി ഓവുചാൽ നിർമിച്ച് റോഡ് ഉയർത്തി റീടാറിങ് നടത്തുന്നതിന് കരാർ നൽകി. മഴക്കാലത്തിന് മുൻപ്പണി തീർത്ത് വെള്ളക്കെട്ട് ഒഴിവാക്കുക എന്നലക്ഷ്യം വച്ചാണ് ഓവുചാൽ നിർമിച്ചെങ്കിലും റോഡ് ഉയർത്തുന്ന പ്രവൃത്തി നീണ്ടു പോവുകയാണ്.

നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിന് മുൻപ് വെള്ളക്കെട്ട് മാത്രമാണ് പ്രശ്നമെങ്കിൽ ഇപ്പോൾ റോഡിൽ നവീകരണത്തിനായി ഉപയോഗിക്കാൻ കൊണ്ടുവന്ന കരിങ്കൽ ചീളുകൾ നിലയത്തിന് മുന്നിൽ റോഡിൽ നിരന്നുകിടക്കുകയും വാഹനങ്ങൾ കടന്നുപോകുമ്പോൾ തെറിച്ചു കാൽനടയാത്രകർക്കും മറ്റുവണ്ടികൾക്കും അപകടം ഉണ്ടാകുന്നത് ഭീഷണിയായി മാറിയിരിക്കുകയാണ്.6 മാസമായി മുടങ്ങി കിടക്കുന്ന പ്രവൃത്തി മഴമാറിയാൽ തുടങ്ങുമെന്നണ് അധികൃതർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12529/iritty-fire-station)