---
title: "വൈദ്യുതി : ജൂലൈ മുതൽ യൂണിറ്റിന് 18 പൈസ സർചാർജ് "
english_title: "Electricity"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125322/electricity"
published_at: "2023-06-27T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a523ba0198_images_(11).jpeg"
keywords: []
---

# വൈദ്യുതി : ജൂലൈ മുതൽ യൂണിറ്റിന് 18 പൈസ സർചാർജ് 

> **Lead Summary:** **തിരുവനന്തപുരം**: ജൂലൈ 1 മുതൽ ഈടാക്കുന്ന വൈദ്യുതി സർചാർജ് യൂണിറ്റിന് ഒരു പൈസ കുറയും. നിലവിൽ യൂണിറ്റിന് 19 പൈസ ഈടാക്കുന്നത് ആണ് 18 ആയി കുറയുക . ഇപ്പോൾ വൈദ്യുതി ബോർഡ് സ്വയം ഈടാക്കുന്ന 10 പൈസയും റെഗുലേറ്ററി കമ്മീഷൻ അനുവദിച്ച 9 പൈസയും ചേർത്താണ് 19 പൈസ.

## Article Content

**തിരുവനന്തപുരം**: ജൂലൈ 1 മുതൽ ഈടാക്കുന്ന വൈദ്യുതി സർചാർജ് യൂണിറ്റിന് ഒരു പൈസ കുറയും. നിലവിൽ യൂണിറ്റിന് 19 പൈസ ഈടാക്കുന്നത് ആണ് 18 ആയി കുറയുക . ഇപ്പോൾ വൈദ്യുതി ബോർഡ് സ്വയം ഈടാക്കുന്ന 10 പൈസയും റെഗുലേറ്ററി കമ്മീഷൻ അനുവദിച്ച 9 പൈസയും ചേർത്താണ് 19 പൈസ.

പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതിന് ബോർഡ് ചെലവഴിച്ച തുകയിൽ നേരിയ കുറവ് വന്ന സാഹചര്യത്തിൽ വൈദ്യുതി ബോർഡ് ഈടാക്കുന്ന സർച്ചാർജ് 9 പൈസയായി കുറഞ്ഞതോടെയാണ് ഒരു പൈസയുടെ കുറവ്.റഗുലേറ്ററി കമ്മീഷൻ അനുവദിച്ച ഒൻപത് പൈസ സർചാർജ് പിരിക്കുന്നത് അടുത്ത ആറുമാസത്തിലേറെ തുടരും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125322/electricity)