---
title: "മിലിറ്ററി നഴ്സിംഗ് കോഴ്സ് : അപേക്ഷ ജൂലൈ 4 വരെ "
english_title: "Military Nursing Course"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125330/military-nursing-course"
published_at: "2023-06-27T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a59c7a19ee_images.jpeg"
keywords: []
---

# മിലിറ്ററി നഴ്സിംഗ് കോഴ്സ് : അപേക്ഷ ജൂലൈ 4 വരെ 

> **Lead Summary:** സ്റ്റൈപൻഡോടെ 4 വർഷ ത്തെ സൗജന്യ ബിഎസ് സി നഴ്സിങ് പഠനശേഷം സായുധ സേനയിൽ കമ്മിഷൻഡ് ഓഫിസർ നിയമനത്തിനു പെൺകുട്ടി കൾക്ക് അവസരം.

## Article Content

സ്റ്റൈപൻഡോടെ 4 വർഷ ത്തെ സൗജന്യ ബിഎസ് സി നഴ്സിങ് പഠനശേഷം സായുധ സേനയിൽ കമ്മിഷൻഡ് ഓഫിസർ നിയമനത്തിനു പെൺകുട്ടി കൾക്ക് അവസരം.

ജൂലൈ നാലിനകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് www.joinindianarmy.nic.in എന്ന സൈറ്റിലെ ഓഫിസർ സിലക്ഷൻ - നോട്ടിഫിക്കേഷൻസ് ലിങ്ക് വഴി പോകുക. നീറ്റ് 2023 സ്കോർ നോക്കി യാണ് പ്രാഥമിക സിലക്ഷൻ. നീറ്റ്-സ്കോർ, കംപ്യൂട്ടർ ടെസ്റ്റിലെ പ്രകടനം, സൈക്ക ളോജിക്കൽ അസസ്മെന്റ്, ഇന്റർവ്യൂ എന്നിവ പരിഗണിച്ചാണ് അന്തിമ റാങ്കിങ്. സ്പോർട്സ് പ്രാവീണ്യമുളളവർക്കും സൈനികരുടെ മക്കൾക്കും വെയ്റ്റേജുണ്ട്. 30 മിനിറ്റ് ടെസ്റ്റിൽ 40 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ.

ആകെ 80 മാർക്ക്. തെറ്റിനു മാർക്ക് കുറയ്ക്കും. ഇന്റർവ്യൂവിൽ പൊതുവിജ്ഞാനവും ആനുകാലികസംഭവങ്ങളും സംബന്ധിച്ച ചോദ്യങ്ങളുമുണ്ടാവും. അവിവാഹിത വനിതകൾ, പ്രാരബ്ധങ്ങളില്ലാത്ത വിധവകൾ / വിവാഹമുക്തകൾ എന്നിവരെയാണ് പ്രവേശന ത്തിനു പരിഗണിക്കുക. 50% മൊത്തം മാർക്കോടെ ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് എന്നിവ അടങ്ങിയ പ്ലസ് ടു റെഗുലർ വിദ്യാർത്ഥികളായി ആദ്യ ചാൻസിൽ തന്നെ ജയിച്ചിരിക്കണം. ഒരു വിഭാഗക്കാർക്കും മാർക്കളവില്ല. ജനനം 1998 ഒക്ടോബർ 1 ന് മുൻപോ 2006 സെപ്റ്റംബർ 30 കഴിഞ്ഞോ ആകരുത്. 152 സെൻറീമീറ്റർ ഉയരവും മിലിട്ടറി മാനദണ്ഡപ്രകാരമുള്ള ആരോഗ്യനിലവാരവും വേണം. സ്പെഷ്യൽ മെഡിക്കൽ ബോർഡിന്റെ പരിശോധന തൃപ്തികരമാകണം. 18 വയസ്സിൽ താഴെയുള്ളവർ ക്ക് 150 സെ.മീ. ഉയരം മതി. പുണെ (40 സീറ്റ്), കൊൽക്കത്ത (30), മുംബൈ (40), ഡൽഹി (30), ലക്നൗ (40), ബെംഗളൂരു (40) എന്നീ സ്ഥലങ്ങളിലെ സൈനികാശുപത്രികളോടു ചേർന്നുള്ള നഴ്സിങ് കോളജുകളിലായി ആകെ 220 സീറ്റ്. യോഗ്യത നേടിക്കഴിഞ്ഞ് മിലിറ്ററി നഴ്സിങ് സർവീസിൽ സേവനമനുഷ്ഠിച്ചു കൊള്ളാമെന്നു തുടക്കത്തിൽ കരാറൊപ്പിടണം. അപേക്ഷാരീതി വെബ് സൈറ്റിലുണ്ട്. പട്ടികവിഭാഗക്കാരൊ ഴികെയുള്ളവർ 200 രൂപ പ്രവേശന ഫീ അടയ്ക്കണം. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ. ഫോൺ: 011- 21411793; ഇമെയിൽ: plan.plan15@nic.in.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125330/military-nursing-course)