---
title: "നാലു വർഷ ബിരുദം : ഇക്കൊല്ലം നാലിടത്ത്"
english_title: "Four-year degree: Fourth place this year"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125333/four-year-degree-fourth-place-this-year"
published_at: "2023-06-27T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a5d547ee6f_images_-_2023-06-27T092324.503.jpeg"
keywords: []
---

# നാലു വർഷ ബിരുദം : ഇക്കൊല്ലം നാലിടത്ത്

> **Lead Summary:** **തിരുവനന്തപുരം** : സംസ്ഥാനത്തെ നാലു സർവകലാശാലകളിൽ ഇക്കൊല്ലം തന്നെ നാലു വർഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നതിന് ഏകദേശ ധാരണയായി. കേരള സർവകലാശാലാ ഡിപ്പാർട്മെന്റുകളിൽ നാലു വർഷ ബിരുദം തുടങ്ങാൻ തീരുമാനിച്ചുകഴിഞ്ഞു.

## Article Content

**തിരുവനന്തപുരം** : സംസ്ഥാനത്തെ നാലു സർവകലാശാലകളിൽ ഇക്കൊല്ലം തന്നെ നാലു വർഷ ബിരുദ പ്രോഗ്രാം ആരംഭിക്കുന്നതിന് ഏകദേശ ധാരണയായി. കേരള സർവകലാശാലാ ഡിപ്പാർട്മെന്റുകളിൽ നാലു വർഷ ബിരുദം തുടങ്ങാൻ തീരുമാനിച്ചുകഴിഞ്ഞു.

കേരളയിൽ താൽപര്യമുള്ള അഫിലിയേറ്റഡ് കോളജുകൾക്കും അനുമതി നൽകും. കണ്ണൂർ സർവകലാശാലാ ഡിപ്പാർട്മെന്റുകളിൽ ഈ വർഷം തന്നെ നാലു വർഷ ബിരുദ പ്രോഗ്രാം തുടങ്ങുമെ ന്നാണു സൂചന.എംജി, കുസാറ്റ് സർവക ലാശാലകളിൽ ഇപ്പോൾ 5 വർഷ ഇന്റഗ്ര റ്റഡ് ബിരുദ പ്രോഗ്രാം ഉണ്ട്. ഇതിൽ നാലു വർഷത്തിനുള്ള ഓപ്ഷൻ കൂടി നൽകാനാണു സാധ്യത. കാലിക്കറ്റ് സർവകലാ ശാലയിൽ ഇതുവരെ തീരുമാനമായിട്ടില്ല. മലയാള സർവകലാ ശാലയിൽ പിജി പ്രോഗ്രാമുകളാണുള്ളത് എന്നതിനാൽ അവിടെയും തീരുമാനമായില്ല.

എല്ലാ സർവകലാശാലകളിലും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു നേരിട്ടു പങ്കെടുക്കുന്ന അക്കാദമിക് യോഗങ്ങൾ ചേരുമെന്നു നേരത്തേ തന്നെ അറിയിച്ചിരുന്നു. എംജി, കണ്ണൂർ, കാലിക്കറ്റ്, കേരള സർവകലാ ശാലകളിലെ യോഗങ്ങളിലാകും മന്ത്രി പങ്കെടുക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125333/four-year-degree-fourth-place-this-year)