---
title: "സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: ഒരു ജില്ലയിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലയിൽ യെല്ലോ"
english_title: "Heavy rain likely in the state today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125355/heavy-rain-likely-in-the-state-today"
published_at: "2023-06-27T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a72b981ae5_1024116-rains.jpg"
keywords: []
---

# സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: ഒരു ജില്ലയിൽ ഓറഞ്ച് അലർട്ട്, എട്ട് ജില്ലയിൽ യെല്ലോ

> **Lead Summary:** സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദവും തെക്കൻ ഗുജറാത്ത് തീരം മുതൽ കേരളാ തീരംവരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നതുമാണ് കാലവർഷം കനക്കാൻ കാരണം. ഇതുപ്രകാരം ഇന്ന് ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

## Article Content

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദവും തെക്കൻ ഗുജറാത്ത് തീരം മുതൽ കേരളാ തീരംവരെ ന്യൂനമർദ പാത്തി നിലനിൽക്കുന്നതുമാണ് കാലവർഷം കനക്കാൻ കാരണം. ഇതുപ്രകാരം ഇന്ന് ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125355/heavy-rain-likely-in-the-state-today)