---
title: "മഅ്ദനിയുടെ ആരോഗ്യനില തൃപ്തികരം : വിദഗ്ധ പരിശോധനയ്ക്കുശേഷം അൻവാര്‍ശേരിയിലേക്ക്  "
english_title: "Madani"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125363/madani"
published_at: "2023-06-27T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a76e68b998_download_-_2023-06-27T054552.422.jpeg"
keywords: []
---

# മഅ്ദനിയുടെ ആരോഗ്യനില തൃപ്തികരം : വിദഗ്ധ പരിശോധനയ്ക്കുശേഷം അൻവാര്‍ശേരിയിലേക്ക്  

> **Lead Summary:** **കൊച്ചി** : കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാൻ അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം മഅ്ദനി ഇന്ന് അൻവാര്‍ശേരിയിലേക്ക് പുറപ്പെടും. ഇന്നലെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിയശേഷം അൻവാര്‍ശേരിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

## Article Content

**കൊച്ചി** : കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാൻ അബ്ദുന്നാസര്‍ മഅ്ദനിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം മഅ്ദനി ഇന്ന് അൻവാര്‍ശേരിയിലേക്ക് പുറപ്പെടും. ഇന്നലെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിയശേഷം അൻവാര്‍ശേരിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് മഅ്ദനി ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. രോഗബാധിതനായ പിതാവിനെ കാണണമെന്നും ഉമ്മയുടെ ഖബറിടം സന്ദര്‍ശിക്കുമെന്നും മഅ്ദനി ബംഗളൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു. സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും കര്‍ണാടക സര്‍ക്കാര്‍ സുരക്ഷക്കായി വലിയപണം ആവശ്യപ്പെട്ടതോടെയാണ് കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായത്.

ഭരണമാറ്റത്തോടെ ഇതില്‍ ചില ഇളവുകള്‍ ലഭിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ വല്ലാതെ അലട്ടുന്നുണ്ട്. നാട്ടിലെത്തി ചികിത്സ തേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അതൊന്നും നടന്നില്ലെന്നും മഅ്ദനി പറഞ്ഞു. 12 ദിവസമാണ് മഅ്ദനി കേരളത്തില്‍ ഉണ്ടാവുക. കര്‍ണാടക, കേരള പൊലീസ് സംഘവും ഡോക്ടര്‍മാരുടെ സംഘവും മഅ്ദനിയുടെ ഒപ്പമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125363/madani)