---
title: "'മുതലാളി വേഗം വരണേ' - നായക്കുട്ടിക്കായി സോഷ്യൽ മീഡിയയിൽ പരസ്യം നൽകി  കേരള പോലീസ്"
english_title: "Beguile dog missing "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125365/beguile-dog-missing"
published_at: "2023-06-27T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a779c0f93f_beagle-puppy-found-in-pala-101292849.jpg"
keywords: []
---

# 'മുതലാളി വേഗം വരണേ' - നായക്കുട്ടിക്കായി സോഷ്യൽ മീഡിയയിൽ പരസ്യം നൽകി  കേരള പോലീസ്

> **Lead Summary:** പാലാ: പാലാ പോലീസ് സ്റ്റേഷനിൽ എത്തിച്ച നായക്കുട്ടി ഉടമയെ കാത്തിരിക്കുന്നു. പാലാ ടൗണിൽ അലഞ്ഞുതിരിഞ്ഞ നിലയിൽ കണ്ടെത്തിയ ബീഗിൾ ഇനത്തിൽപ്പട്ട നായക്കുട്ടിയാണ് തൻ്റെ യജമാനനെ തേടുന്നത്. ഇന്നലെ പുലർച്ചെയോടെ രണ്ടു ചെറുപ്പക്കാരാണ് ടൗണിൽ അലഞ്ഞുതിരിഞ്ഞ നായക്കുട്ടിയെ പാലാ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.

## Article Content

പാലാ: പാലാ പോലീസ് സ്റ്റേഷനിൽ എത്തിച്ച നായക്കുട്ടി ഉടമയെ കാത്തിരിക്കുന്നു. പാലാ ടൗണിൽ അലഞ്ഞുതിരിഞ്ഞ നിലയിൽ കണ്ടെത്തിയ ബീഗിൾ ഇനത്തിൽപ്പട്ട നായക്കുട്ടിയാണ് തൻ്റെ യജമാനനെ തേടുന്നത്. ഇന്നലെ പുലർച്ചെയോടെ രണ്ടു ചെറുപ്പക്കാരാണ് ടൗണിൽ അലഞ്ഞുതിരിഞ്ഞ നായക്കുട്ടിയെ പാലാ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.

പാലാ പോലീസ് ഇതുസംബന്ധിച്ച് ചിത്രം സഹിതം അറിയിപ്പ് കൊടുത്തെങ്കിലും ഇതുവരെ സുന്ദരനായ നായക്കുട്ടിയെ തേടി ഉടമ എത്തിയിട്ടില്ല. ബീഗിൾ ഇനത്തിൽപ്പെട്ടതാണ് നായക്കുട്ടി. വിപണിയിൽ നല്ല വിലയുള്ള ബീഗിൾ ബുദ്ധിയിലും സ്‌നേഹപ്രകടനങ്ങളിലും മുന്നിലാണെന്ന് പോലീസ് പറയുന്നു.

രണ്ടു ദിവസത്തിനുള്ളിൽ ഉടമസ്ഥൻ എത്തിയില്ലെങ്കിൽ പോലീസിന്റെ ശ്വാനവിഭാഗത്തിലേക്ക് ഇവനെ കൈമാറാനാണ് തീരുമാനം. ഉടമസ്ഥർ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125365/beguile-dog-missing)