---
title: "റെയിൽവേ ട്രാക്കിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി"
english_title: "Thiruvanthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125376/thiruvanthapuram"
published_at: "2023-06-27T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a7e4b866d0_images_-_2023-02-24T153408.304.jpeg"
keywords: []
---

# റെയിൽവേ ട്രാക്കിൽ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **തിരുവനന്തപുരം**: പാറശാല പരശുവയ്ക്കലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. പാറശാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരശുവയ്ക്കല്‍ വഴി പോയിരുന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് റെയില്‍വേ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

## Article Content

**തിരുവനന്തപുരം**: പാറശാല പരശുവയ്ക്കലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. പാറശാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരശുവയ്ക്കല്‍ വഴി പോയിരുന്ന ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് റെയില്‍വേ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് എത്തി പരിശോധന നടത്തി. സ്‌കൂള്‍ യൂണിഫോമിലായിരുന്നു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കാണപ്പെട്ടത്. സ്‌കൂള്‍ ബാഗും പരിസരത്ത് നിന്നും പൊലീസ് കണ്ടെത്തി. ഐഡന്റിറ്റി കാര്‍ഡിലൂടെയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. പളുക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഇബ്ലീന്‍ ജോയ് ആണ് മരിച്ചത്.

അപകട മരണമാണോ  എന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല. കൂടുതല്‍ പരിശോധന നടത്തുകയാണ്. റെയില്‍വേ പൊലീസും പാറശാല പൊലീസുമാണ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിക്കുന്നത്.  മൃതദേഹം പാറശാല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂള്‍ അധികൃതരെയും കുട്ടിയുടെ വീട്ടുകാരെയും പൊലീസ് ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125376/thiruvanthapuram)