---
title: "തുണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി"
english_title: "Thundiyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125418/thundiyil"
published_at: "2023-06-27T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649a9a14924f4_IMG-20230627-WA0042.jpg"
keywords: []
---

# തുണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി

> **Lead Summary:**  **തുണ്ടിയിൽ**: സെന്റ് ജോൺസ് യുപി സ്കൂളിൽ എ ഡി എസ് യു ന്റെ നേതൃത്വത്തിൽ ലഹരി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.

## Article Content

 **തുണ്ടിയിൽ**: സെന്റ് ജോൺസ് യുപി സ്കൂളിൽ എ ഡി എസ് യു ന്റെ നേതൃത്വത്തിൽ ലഹരി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സോജൻ വർഗീസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ശ്രീ.പ്രസാദ് തോമസ് കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. എ ഡി എസ് യു കൺവീനർ പ്രിൻസി കെ ജെ  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് കുട്ടികൾ നിർമ്മിച്ച പ്ലക്കാർഡുകളുമേന്തി ടൗൺചുറ്റി ലഹരി വിരുദ്ധ റാലി നടത്തി.

സിസ്റ്റർ അലീന ജോർജ് എസ് എച്ച്  ഫ്ലാഗ് ഓഫ് ചെയ്തു. പ്ലകാർഡുകൾ തൂക്കി നിർമിച്ച ലഹരി വിരുദ്ധ മരം ലഹരി വിരുദ്ധ ദിനത്തിൽ ശ്രദ്ധയാകർഷിച്ചു. അധ്യാപകരായ ശ്രീ.നിനു ജോസഫ്, ശ്രീ.അനൂപ് സ്കറിയ, ശ്രീ.എബിൻ ബേബി, സിസ്റ്റർ റാണി സിസ്റ്റർ ജീന എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125418/thundiyil)