---
title: "ബസിൽ യാത്രചെയ്യുകയായിരുന്ന 13 കാരിയെ ശല്യപ്പെടുത്തിയ തമിഴ്നാട് സ്വദേശിയെ പോക്സോ കേസിൽ അറസ്റ്റിൽ "
english_title: "Pocso"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125428/pocso"
published_at: "2023-06-27T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649aa08d21cc9_IMG-20230627-WA0044.jpg"
keywords: []
---

# ബസിൽ യാത്രചെയ്യുകയായിരുന്ന 13 കാരിയെ ശല്യപ്പെടുത്തിയ തമിഴ്നാട് സ്വദേശിയെ പോക്സോ കേസിൽ അറസ്റ്റിൽ 

> **Lead Summary:** **തളിപ്പറമ്പ്**: ബസിൽ യാത്രചെയ്യുകയായിരുന്ന 13 കാരിയെ ശല്യപ്പെടുത്തിയ തമിഴ്നാട് സ്വദേശിയെ പോക്സോ നിയമപ്രകാരം പ്രകാരം അറസ്റ്റ് ചെയ്തു.കന്യാകുമാരി സ്വദേശി എം.ആന്റണിയാണ് അറസ്റ്റിലായത്. കഴിഞ്ഞ് 24 ന് രാത്രി എട്ടോടെ തളിപ്പറമ്പിൽ നിന്ന് ആലക്കോടേക്ക് പോകുകയായിരുന്ന ബസിൽ വെച്ചാണ് പെൺകുട്ടിയെ ആൻ്റണി ശല്യപ്പെടുത്തിയത്.

## Article Content

**തളിപ്പറമ്പ്**: ബസിൽ യാത്രചെയ്യുകയായിരുന്ന 13 കാരിയെ ശല്യപ്പെടുത്തിയ തമിഴ്നാട് സ്വദേശിയെ പോക്സോ നിയമപ്രകാരം പ്രകാരം അറസ്റ്റ് ചെയ്തു.കന്യാകുമാരി സ്വദേശി എം.ആന്റണിയാണ് അറസ്റ്റിലായത്. കഴിഞ്ഞ് 24 ന് രാത്രി എട്ടോടെ തളിപ്പറമ്പിൽ നിന്ന് ആലക്കോടേക്ക് പോകുകയായിരുന്ന ബസിൽ വെച്ചാണ് പെൺകുട്ടിയെ ആൻ്റണി ശല്യപ്പെടുത്തിയത്.

മാതാവിനൊപ്പമാണ് പെൺകുട്ടി യാത്ര ചെയ്തിരുന്നത്. പരാതിയെ തുടർന്ന് തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി.ദിനേശൻ ആൻ്റണിയെ അറസ്റ്റ് ചെയ്തു. നിർമ്മാണതൊഴിലാളിയായ ഇയാൾ പൂവ്വത്തിന് സമീപം താമസിച്ചുവരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ആൻ്റണിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125428/pocso)