---
title: "കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/125435/kelakam"
published_at: "2023-06-27T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649aa40dde4d6_IMG-20230627-WA0048.jpg"
keywords: []
---

# കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

> **Lead Summary:**  **കേളകം** : 2022-23 അധ്യായന വർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ ആദരിച്ചു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി റ്റി അനീഷ് വിജയോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് സജീവന്‍ എം പി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോക്ടേഴ്സ് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജിതോയ് പി എസ് മുഖ്യാതിഥിയായിരുന്നു.

## Article Content

 **കേളകം** : 2022-23 അധ്യായന വർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ ആദരിച്ചു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി റ്റി അനീഷ് വിജയോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് സജീവന്‍ എം പി അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോക്ടേഴ്സ് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജിതോയ് പി എസ് മുഖ്യാതിഥിയായിരുന്നു.

സ്കൂൾ മാനേജർ ഫാ. വർഗീസ് കവണാട്ടേൽ അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ സുനിത വാത്യാട്ട് മുഴുവന്‍ വിഷയങ്ങള്‍ക്കും എ+ നേടിയ കുട്ടികളെ ആദരിച്ചു. സായാഹ്നം പ്രതിനിധി വ്യാസ്ഷ പി പി, ബെഞ്ച് പ്രതിനിധി ഐസക് ഇ പി, സ്റ്റാഫ് പ്രതിനിധി ലീബ കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു റിസൾട്ട് അവലോകനം നടത്തി.

പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഫാ. എല്‍ദോ ജോൺ നന്ദിയും പറഞ്ഞു.മുഴുവന്‍ വിയങ്ങള്‍ക്കും എ+, ഒന്നൊഴികെ ബാക്കി വിഷയത്തിന് എ+ ലഭിച്ചവര്‍ എന്നീ കുട്ടികള്‍ക്ക് മെമെന്‍റോ നല്‍കി ആദരിച്ചു. 100% വിജയം നേടിയ എസ്എസ്എൽസി പരീക്ഷാർത്ഥികളായ മുഴുവന്‍ കുട്ടികൾക്കും മെഡൽ നൽകിയും ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/125435/kelakam)